Image

സ്വത്ത്‌ തട്ടിയെടുത്ത ബന്ധുക്കള്‍ക്കെതിരേ കേസ്‌ കൊടുക്കും: ഷക്കീല

Published on 04 July, 2014
സ്വത്ത്‌ തട്ടിയെടുത്ത ബന്ധുക്കള്‍ക്കെതിരേ കേസ്‌ കൊടുക്കും: ഷക്കീല
താന്‍ സിനിമയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം തട്ടിയെടുത്ത സഹോദരങ്ങള്‍ക്കെതിരേ കേസുകൊടുക്കുമെന്ന്‌ ഗ്ലാമര്‍ നടി ഷക്കീല പറഞ്ഞു. ഹോദരനും സഹോദരിയും ചേര്‍ന്നാണ്‌ പണം മുഴുവന്‍ തട്ടിയെടുത്തതെന്ന്‌ ഷക്കീല ആരോപിക്കുന്നു. ഒരു കന്നഡ ചാനലിലെ റിയാലിറ്റി ഷോയിലാണ്‌ ഷക്കീല ഈ ആരോപണം ഉന്നയിച്ചത്‌.

മലയാളി ഹൗസ്‌ മാതൃകയിലുള്ള കന്നട ചാനലിന്റെ `ബിഗ്‌ ബ്രദര്‍' റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ്‌ ഷക്കീല തന്റെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിയത്‌. സ്വന്തം ജീവിതാനുഭവം ആത്മകഥയാക്കി പുസ്‌തകം പ്രസിദ്ധീകരിക്കാനും ഷക്കീലയ്‌ക്ക്‌ പദ്ധതിയുണ്ട്‌. ഇത്‌ സിനിമയാക്കാനും അവര്‍ ആഗ്രഹിക്കുന്നു. മുന്‍പ്‌ മലയാളത്തില്‍ ഷക്കീലയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചത്‌ വലിയ തരംഗമായിരുന്നു.

രണ്ടായിരത്തില്‍ ഷക്കീല നായികയായ `കിന്നാരത്തുമ്പികള്‍' വന്‍ വിജയമായതോടെ പിന്നീടുള്ള നാലു വര്‍ഷത്തോളം മലയാള സിനിമയി ല്‍ ഷക്കീല തരംഗമായിരുന്നു. ഷക്കീല നായികയായ രതിചിത്രങ്ങള്‍ കേരളത്തില്‍നിന്ന്‌ പണം വാരി. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും ഷക്കീല ചിത്രങ്ങളുടെ റിലീസിനെ തുടര്‍ന്ന്‌ മാറ്റിവയ്‌ക്കേണ്ട സാഹചര്യം പോലും നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റും മറ്റും വന്നതോടെ ഈ ചിത്രങ്ങളുടെ സ്വീകാര്യത കുറഞ്ഞതോടെ ഷക്കീല മുഖ്യധാരാ ചിത്രങ്ങളില്‍ കോമഡി റോളുകളിലേക്ക്‌ മാറി. ഇടയ്‌ക്ക്‌ ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്‌തു.
സ്വത്ത്‌ തട്ടിയെടുത്ത ബന്ധുക്കള്‍ക്കെതിരേ കേസ്‌ കൊടുക്കും: ഷക്കീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക