Image

സുപ്രീംകോടതിയെ സമീപിക്കും: സോഹന്‍ റോയ്‌

Published on 24 November, 2011
സുപ്രീംകോടതിയെ സമീപിക്കും: സോഹന്‍ റോയ്‌
ദുബായ്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഡാം 999 എന്ന സിനിമയുടെ പ്രദര്‍ശനം നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയ് അറിയിച്ചു. സെന്‍സര്‍ ബോര്‍ഡ് ഈ ചിത്രത്തിന് അനുമതി നല്‍കിയതാണ്. അത്തരത്തിലുള്ള ഒരു ചിത്രം ഒരു സംസ്ഥാനത്ത് നിരോധിക്കുന്നത് ശരിയല്ല-സോഹന്‍ റോയ് പറഞ്ഞു.

തന്റെ ചിത്രത്തില്‍ മുല്ലപ്പെരിയാര്‍ എന്നൊരു വാക്ക്‌പോലും പറയുന്നില്ല. അണക്കെട്ടുകള്‍ ഉയര്‍ത്തുന്ന സാമൂഹിക പ്രശ്‌നത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍കരണം നടത്തുക മാത്രമാണ് അതിന്റെ ലക്ഷ്യം. വേണ്ട ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഒരു അണക്കെട്ടിന്റെ തകര്‍ച്ച ഉണ്ടാക്കാവുന്ന അപകടങ്ങളാണ് അതില്‍ ഉയര്‍ത്തിക്കാട്ടിയത്. ക്രിയാത്മകമായി ചിന്തിക്കുന്ന മനസ്സുകളെ ഇല്ലാതാക്കാനേ ഇത്തരത്തിലുള്ള നിരോധനങ്ങള്‍ കൊണ്ട് കഴിയൂ-സോഹന്‍ റോയ് പറഞ്ഞു. സിനിമയുടെ യു.എ.ഇയിലെ റിലീസിങ്ങുമായി ബന്ധപ്പെട്ടാണ് സോഹന്‍ റോയ് ദുബായിലെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക