Image

രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗീതാഞ്‌ജലി ഥാപ്പ നായിക

Published on 30 June, 2014
രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗീതാഞ്‌ജലി ഥാപ്പ നായിക
രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗീതാഞ്‌ജലി ഥാപ്പ നായികയാകും. ഫഹദ്‌ ഫാസിലാണ്‌ നായകന്‍. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.മണിയാണ്‌ നിര്‍മ്മിക്കുന്നത്‌. സെപ്‌തംബറില്‍ ചിത്രീകരണം ആരംഭിക്കും.

ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്‌ത ലയേഴ്‌സ്‌ ഡൈസ്‌ എന്ന സിനിമയിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡാണ്‌ ഗീതാഞ്‌ജലിക്കു ലഭിച്ചിരുന്നു. ലയേഴ്‌സ്‌ ഡൈസില്‍ ഗീതാഞ്‌ജലിക്കു ഒപ്പം നിറഞ്ഞു നിന്ന നവാസുദ്ദീന്‍ സിദ്ധിഖിയുമുണ്ട്‌ രാജീവ്‌ രവിയുടെ ഈ സിനിമയില്‍. ഇരുവരുടെയും ആദ്യ മലയാള സിനിമ. വിവാഹശേഷം ഫഹദ്‌ ഫാസില്‍ അഭിനയിക്കുന്ന സിനിമ എന്നപ്രത്യേകതയുമുണ്ട്‌. ഗീതുവിന്റെ രണ്ടാമത്തെ ഫീച്ചര്‍ ഫിലിമായ ലയേഴ്‌സ്‌ ഡൈസിന്‌ രണ്ടു ദേശീയ അംഗീകാരമാണ്‌ ലഭിച്ചത്‌. മികച്ച കാമറമാനുള്ള ദേശീയ പുരസ്‌കാരം ഭര്‍ത്താവ്‌ രാജീവ്‌ രവിക്കു ലഭിച്ചു.രാജീവ്‌ രവിയുടെ ആദ്യ സിനിമ അന്നയും റസൂലിലും ഫഹദ്‌ ഫാസിലായിരുന്നു നായകന്‍.
രാജീവ്‌ രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗീതാഞ്‌ജലി ഥാപ്പ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക