Image

ശുംഭന്‍ പ്രയോഗവും, പൊട്ടിക്കരച്ചിലും പാര്‍ട്ടിക്ക്‌ ദോഷം ചെയ്‌തെന്ന്‌ വിലയിരുത്തല്‍

Published on 24 November, 2011
ശുംഭന്‍ പ്രയോഗവും, പൊട്ടിക്കരച്ചിലും പാര്‍ട്ടിക്ക്‌ ദോഷം ചെയ്‌തെന്ന്‌ വിലയിരുത്തല്‍
തിരുവനന്തപുരം: പാതയോര പൊതുയോഗ നിരോധനത്തെ തുടര്‍ന്ന്‌ ജഡ്‌ജിമാര്‍ക്കെതിരായ പരാമര്‍ശത്തിലൂടെ കോടതിയലക്ഷ്യക്കേസില്‍ കുടുങ്ങിയ എം.വി. ജയരാജനെ പാര്‍ട്ടിക്കുള്ളില്‍ ശാസിക്കാനും നിയമസഭാമന്ദിരത്തിനു മുന്നില്‍ ടി.വി. രാജേഷ്‌ എം.എല്‍.എ പൊട്ടിക്കരഞ്ഞതും പാര്‍ട്ടിക്ക്‌ ദോഷം ചെയ്‌തതായി വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റാണ്‌ വിലയിരുത്തല്‍ നടത്തിയത്‌. എം.വി. ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്‌തിരുന്നു. ഇത്‌ പൊതുജനങ്ങള്‍ക്കിടയില്‍ വിപരീതമായ അഭിപ്രായമാണ്‌ സൃഷ്ടിച്ചതെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. രാജേഷിന്റെ പൊട്ടിക്കരച്ചില്‍ പാര്‍ട്ടിക്ക്‌ വലിയ ക്ഷീണമുണ്ടാക്കിയതായി ഒട്ടേറെ അംഗങ്ങള്‍ പറഞ്ഞു.

എറണാകുളം ജില്ലാകമ്മിറ്റി ഓഫീസിലെ ഒളിക്യാമറ വിവാദം സംബന്ധിച്ച പാര്‍ട്ടിതല അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട്‌ പരിഗണിക്കുന്നത്‌ വീണ്ടും സി.പി.എം മാറ്റിവെച്ചു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എ.കെ. ബാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി നേരത്തെ റിപ്പോര്‍ട്ട്‌ സി.പി.എം നേതൃത്വത്തിനു നല്‍കിയിരുന്നു. പല കാരണങ്ങള്‍ കാട്ടി ഈ റിപ്പോര്‍ട്ട്‌ പരിഗണിക്കുന്നത്‌ മാറ്റിവെയ്‌ക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക