Image

ഹോളിവുഡും കീഴടക്കാന്‍ മോഹന്‍ലാല്‍

Published on 26 June, 2014
ഹോളിവുഡും കീഴടക്കാന്‍ മോഹന്‍ലാല്‍
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഹോളിവുഡ്‌ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നു എന്നു റിപ്പോര്‍ട്ടുകള്‍. ബില്യണ്‍ ഡോളര്‍ രാജ എന്ന ചിത്രത്തിലൂടെയാണ്‌ മോഹന്‍ലാലിന്റെ ഹോളിവുഡ്‌ അരങ്ങേറ്റമെന്നാണ്‌ കേള്‍ക്കുന്നത്‌. ചിത്രത്തില്‍ അഭിനയിക്കുന്നതു സംബന്ധിച്ച കരാറില്‍ ലാല്‍ ഒപ്പുവച്ചെന്നാണ്‌ മോഹന്‍ലാലുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അമേരിക്കയിലെ വാള്‍സ്‌ട്രീറ്റിലെ സാമ്പത്തിക തട്ടിപ്പുകളുടെ കഥയാണ്‌ ബില്യന്‍ ഡോളര്‍ രാജ പറയുന്നത്‌. ഇന്ത്യന്‍ വംശജനായ ഹോളിവുഡ്‌ സംവിധായകന്‍ നയന്‍ പ്രരോഡാണ്‌ ബില്യണ്‍ ഡോളര്‍ രാജ സംവിധാനം ചെയ്യുന്നത്‌. `വെന്‍ ഹാരി ട്രൈസ്‌ മാരി' എന്ന ആദ്യ ചിത്രത്തിലൂടെ ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട നയന്‍ എഴുത്തുകാരനും നിര്‍മാതാവും കൂടിയാണ്‌.

ഇന്‍സൈഡര്‍ ട്രേഡിംഗിന്റെ പേരില്‍ അമേരിക്കയില്‍ അറസ്റ്റിലാവുകയും ഇപ്പോള്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന രാജരത്‌നത്തിന്റെ ജീവിതമാണ്‌ കഥയ്‌ക്ക്‌ ആധാരമെന്ന്‌ അറിയുന്നു.
ഹോളിവുഡും കീഴടക്കാന്‍ മോഹന്‍ലാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക