Image

ആരുമായും പ്രണയത്തിലല്ല, ജീവിതത്തിലെ നായകനെ കണ്ടെത്തിയിട്ടില്ല: ജാക്വിലിന്‍

Published on 24 June, 2014
ആരുമായും പ്രണയത്തിലല്ല, ജീവിതത്തിലെ നായകനെ കണ്ടെത്തിയിട്ടില്ല: ജാക്വിലിന്‍
താന്‍ ആരുമായും പ്രണയത്തിലല്ലെന്നും ജീവിതത്തിലെ നായകനെ ഇതുവരെ കണെ്‌ടത്തിയിട്ടില്ലെന്നും ബോളിവുഡ്‌ നടി ജാക്വിലിന്‍ ഫെര്‍ണാണ്‌ടസ്‌ പറയുന്നു.

എന്നെ വിവാഹം ചെയ്യുന്നയാള്‍ക്ക്‌ ഒരേയൊരു ഗുണം മാത്രം മതി. ഞാനുമായി നല്ലൊരു ബന്ധം സൃഷ്ടിക്കാന്‍ കഴിയണം. മറ്റേതെങ്കിലും രാജ്യത്തു വച്ച്‌ വിവാഹം കഴിക്കാനാണ്‌ ആഗ്രഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായി ആഘോഷപൂര്‍വം അടിച്ചുപൊളിച്ചൊരു വിവാഹമാണ്‌ എന്റെ മനസിലുള്ളത്‌- ജാക്വിലിന്‍ പറഞ്ഞു.

ഗോസിപ്പുകളെ താന്‍ കാര്യമാക്കുന്നില്ല. ഏതൊരു നടിയെ കുറിച്ചും ഗോസിപ്പുകള്‍ ഇറങ്ങാം. അത്‌ സിനിമയില്‍ സര്‍വസാധാരണമാണെന്നും ജാക്വിലിന്‍ പറയുന്നു.

ബോളിവുഡ്‌ സുന്ദരി ജാക്വിലിന്‍ ഫെര്‍ണാണ്‌ടസിനെ ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ പുകഴ്‌ത്തിയിരുന്നു. സല്‍മാനു ജാക്വിലിനോടു പ്രണയം തോന്നിത്തുടങ്ങിയെന്ന മട്ടിലായിരുന്നു പലരും സല്‍മാന്റെ പുകഴ്‌ത്തലിനെ വാര്‍ത്തയാക്കിയത്‌.

സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം കിക്കില്‍ നായികയാണ്‌ ജാക്വിലിന്‍ ഫെര്‍ണാണ്‌ടസ്‌. 1970കളിലെ ഗ്ലാമര്‍ സുന്ദരികളിലൊരാളായ സീനത്ത്‌ അമന്‍ ബോളിവു ഡില്‍ നേടിയ സ്ഥാനത്തേക്കെത്താന്‍ ജാക്വിലിനു കഴിവുണെ്‌ടന്നു വരെ സല്‍മാന്‍ പറഞ്ഞിരുന്നു.
ആരുമായും പ്രണയത്തിലല്ല, ജീവിതത്തിലെ നായകനെ കണ്ടെത്തിയിട്ടില്ല: ജാക്വിലിന്‍
ആരുമായും പ്രണയത്തിലല്ല, ജീവിതത്തിലെ നായകനെ കണ്ടെത്തിയിട്ടില്ല: ജാക്വിലിന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക