യുവതലമുറയോടുള്ള സമീപനം- ഒരു ശ്രുതിലയതാളം- സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്
AMERICA
20-Jun-2014
സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്
AMERICA
20-Jun-2014
സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്

പൗരസ്ത്യ
സംസ്‌ക്കാരത്തിന്റെ മൂല്യങ്ങളെ താലോലിച്ചുകൊണ്ട്,
പാശ്ചാത്യസംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ജീവിക്കുന്നവരാണ് നാം.
ജീവതാനുഭവങ്ങളാണ് ജീവതത്തില്‍ നാം പഠിക്കുന്ന ഏറ്റവും വലിയ പാഠങ്ങള്‍.
ഒരു കുടുംബിനിയായി, മക്കളെയും കൊച്ചുമക്കളെയും വളര്‍ത്തി വലുതാക്കുകയും ഒപ്പം ഔദ്യോഗികതലങ്ങളിലും സഭാ-സാമൂഹ്യ-സാംസ്‌കാരികമേഖലകളിലും ഏറെക്കുറെ ഭാഗഭാക്കാകുകയും ചെയ്തതില്‍ നിന്നും ലഭിച്ച അനുഭവങ്ങളില്‍ ചിലത് ഈ ലേഖനത്തില്‍ക്കൂടി വായനക്കാരുമായി പങ്കുവയ്ക്കുന്നു. യുവതലമുറയോടുള്ള സമീപനവും അവിടവിടെയായി അനുഭവപ്പെടുന്ന ചില പിരിമുറുക്കങ്ങളും അവയെ അഭിമുഖീകരിക്കേണ്ട രീതിയും ചുരുക്കമായി ചിന്തിക്കാം.

കുട്ടികളെ
മൂല്യബോധത്തിലും നല്ല പെരുമാറ്റങ്ങളിലും പരിശീലിപ്പിച്ചു വളര്‍ത്തിക്കൊണ്ടു
വരേണ്ടത് മാതാപിതാക്കളുടെ പാവനമായ കര്‍ത്തവ്യമാണ്. കുട്ടികളുടെ ന്യായമായ
ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുന്നതിനും അവരുടെ യുക്തിവൈശിഷ്ട്യത്തെ
അംഗീകരിച്ചാദരിക്കുന്നതിനും മാതാപിതാക്കള്‍ അങ്ങേയറ്റം ശ്രദ്ധിക്കണം.
കുട്ടികള്‍ക്ക് സ്‌നേഹവും ശിക്ഷണവും ഒരുപോലെ നല്‍കണം.
യഥാര്‍ത്ഥസ്‌നേഹത്തില്‍ക്കൂടി, അച്ചടക്ക മനോഭാവം, ശിക്ഷണം ഇവയെല്ലാം
നടപ്പിലാക്കാം. വിവിധങ്ങളായ സംഗീതോപകരണങ്ങള്‍ ഒരുമിച്ചൊരുക്കുന്ന
ശ്രുതിലയതാളം പോലെ.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബാഹ്യമായ സ്‌നേഹപ്രകടനങ്ങള്‍ നമ്മുടെ സംസാരത്തില്‍ ഇനിയും വേണ്ടത്ര വളര്‍ന്നിട്ടില്ലാ എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യമാണ്. അര്‍ഹമായ കാര്യങ്ങള്‍ക്ക് ഉദാരമായി പ്രശംസിക്കുകയും ഹൃദ്യമായി പ്രശംസ സ്വീകരിക്കുകയും ചെയ്യുന്ന ഒരു ശൈലി നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും വളര്‍ന്നുവന്നാല്‍ത്തന്നെ, ഇന്നു നിലനില്‍ക്കുന്ന പിരിമുറുക്കത്തിന് വളരെ അയവുവരും. ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകും. ഉപദേശമോ, ശിക്ഷണമോ ആവശ്യമായി വരുമ്പോള്‍ പോലും അവ നല്‍കുന്നതിനു മുമ്പ്, കുട്ടികള്‍ക്കു പറയാനുള്ളത് മാതാപിതാക്കള്‍ സ്‌നേഹപൂര്‍വ്വം കേട്ടുമനസ്സിലാക്കാന്‍ ശ്രമിക്കണം. കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിമാനബോധത്തെ വര്‍ദ്ധിപ്പിക്കുവാന്‍ ഇതു സഹായിക്കും.
തങ്ങള്‍ വിലപ്പെട്ടവരാണെന്ന് കുട്ടികള്‍ക്ക് ബോധ്യമുണ്ടാവണം. മാതാപിതാക്കള്‍ അധികാരികളായിട്ടു മാത്രമല്ല, സുഹൃത്തുക്കളായിട്ടും പെരുമാറണം. ശരിയും തെറ്റും എന്തെന്നു വിവേചിച്ചറിയുവാനുള്ള കഴിവും അതില്‍ ഉറച്ചുനിലകൊള്ളുന്നതിനുള്ള ധാര്‍മ്മിക ശക്തിയും അച്ചടക്കത്തില്‍കൂടി നേടിയെടുക്കണം. ഒരു വശത്തു കര്‍ശനമായ അച്ചടക്കം ആവശ്യപ്പെടുമ്പോള്‍ മറുവശത്ത് സ്‌നേഹവും ധാരണയും പ്രദര്‍ശിപ്പിക്കാന്‍ വിമുഖത കാണിക്കരുത്.
ആദരവ് അര്‍ഹിക്കുന്ന ഒരു വ്യക്തിത്വം കുട്ടികള്‍ക്കുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ച് മാതാപിതാക്കള്‍ ബോധവാന്മാരാകണം. ഒപ്പംതന്നെ, കുട്ടികള്‍ തരളഹൃദയരും ലോലമനസ്തരും ആണെന്ന് വിസ്മരിക്കരുത്. അച്ചടക്കം പരിശീലിപ്പിക്കുമ്പോള്‍ തന്നെ, കുട്ടികളോടു മാന്യമായി പെരുമാറാന്‍ സാധിക്കുമെങ്കില്‍ മാത്രമേ അവര്‍ സല്‍സ്വഭാവികളായി വളരുകയുള്ളൂ. ഇത്തരം പ്രകടനങ്ങള്‍ അവരുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുന്നതിനും സഹായകമാകും.
അഭിമുഖീകരണം(Confrontation) കുട്ടിളുടെ വളര്‍ച്ചയെ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. കുട്ടിയുമായി നല്ല വൈകാകരികബന്ധം സ്ഥാപിച്ച ഒരു വ്യക്തിക്കുമാത്രമേ അഭിമുഖീകരണം ഫലപ്രദമായി നടത്താന്‍ കഴിയൂ. കുട്ടിയോടുള്ള അങ്ങേയറ്റത്തെ പരിഗണനയും ആദരവും പുലര്‍ത്തിക്കൊണ്ടായിരിക്കണം അഭിമുഖീകരണം നടത്തേണ്ടത്. അഭിമുഖീകരണം ഉള്‍ക്കൊള്ളാനുള്ള കുട്ടിയുടെ കഴിവിനെയും കാര്യമായി കണക്കിലെടുത്തിരിക്കണം. ഒരിക്കലും രക്ഷിതാവിന്റെ ഭാഗം ശരിയാണെന്ന് സ്ഥാപിക്കുന്ന വിധത്തില്‍ ഈ പ്രകിയ നടത്തുന്നത് പരസ്പരബന്ധത്തിന് ആനുപാതികമായിട്ടായിരിക്കണം അഭിമുഖീകരണത്തിന്റെ തീവ്രത.
ചുരുക്കത്തില്‍, യുവതലമുറയോടുള്ള സമീപനം ഒരു പ്രത്യേക കലയാണ്. അവിടെ ശ്രുതിലയങ്ങള്‍ നഷ്ടപ്പെടരുത്. കുടുംബജീവിതവും സാമൂഹ്യജീവിതവും കൂടുതല്‍ ആസ്വാദ്യകരമാക്കിത്തീര്‍ക്കുവാന്‍ ഇത്തരം ചില ഘടകങ്ങള്‍ ശ്രദ്ധിക്കുന്നതു സഹായകരമായിരിക്കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments