Image

ഫഹദിന്‌ നായിക നിവേദ

Published on 17 June, 2014
ഫഹദിന്‌ നായിക നിവേദ
ന്യൂജനറേഷന്‍ നായകന്‍ ഫഹദ്‌ ഫാസിലിനെ നായകനാക്കി സന്തോഷ്‌ നായര്‍ ഒരുക്കുന്ന മണിരത്‌നം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവേദ തോമസ്‌ നായികയാവുന്നു. മൂന്നാറില്‍ നിന്നു മറയൂ രിലേക്ക്‌ നായകനും നായികയും യാത്ര ചെയ്യു ന്നതും അതിനിടെയുണ്‌ടാവുന്ന സംഭവങ്ങളി ലൂടെയുമാണ്‌ സിനിമ പുരോഗമിക്കുന്നത്‌. അനില്‍ നാരായണനും അജിത്ത്‌ സി. ലോകേഷും ചേര്‍ന്ന്‌ തിരക്കഥയെഴുതുന്ന സിനിമ ഹാസ്യത്തിന്‌ പ്രാധാന്യം കൊടുത്തുള്ളതാണ്‌. ഈ മാസം ചിത്രീകരണം ആരംഭിക്കും. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും. വെറുതേ ഒരു ഭാര്യ എന്ന സിനിമ യിലൂടെ ബാലതാരമായി എത്തിയ നിവേദ പിന്നീട്‌ ചാപ്പ കുരിശ്‌, പ്രണയം, തട്ടത്തിന്‍ മറയത്ത്‌, റോമന്‍സ്‌ എന്നീ സിനിമകളിലും അഭിനയിച്ചു.

ഫഹദിന്റെ പ്രതിശ്രുതവധു നസ്രിയയെ നായികയാക്കാ നാണ്‌ നേരത്തെ തീരുമാനിച്ചിരുന്നത്‌. എന്നാല്‍ പിന്നീട്‌ നസ്രിയ ഈ സിനിമ വേണെ്‌ടന്ന്‌ വയ്‌ക്കുകയായിരുന്നു.
ഫഹദിന്‌ നായിക നിവേദ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക