Image

നടി ഇനിയയുടെ വീട്ടിലെ മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

Published on 14 June, 2014
നടി ഇനിയയുടെ വീട്ടിലെ മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: തമിഴ്‌-മലയാളം ചലച്ചിത്ര നടി ഇനിയയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. കഴിഞ്ഞ ദിവസം നടിയുടെ തിരുവനന്തപുരത്തുള്ള വീട്ടില്‍ നിന്ന്‌ അഞ്ചുലക്ഷംരൂപയാണ്‌ മോഷണം പോയത്‌.

കേസില്‍ നടിയുടെ ജ്യേഷ്‌ഠത്തിയും സീരിയല്‍ താരവുമായ സ്വാതിയുടെ പ്രതിശ്രുത വരനും സഹായിയും അറസ്‌റ്റില്‍. സിനിമാക്കഥയെ വെല്ലുന്ന മോഷണത്തില്‍ പാറ്റൂര്‍ തമ്പുരാന്‍മുക്ക്‌ സ്വദേശി ഷെബിനും(32) സഹായി ശംഖുമുഖം സ്വദേശി സജി(കരുപ്പട്ടി സജു- 45)യുമാണു പോലീസ്‌ പിടിയിലായത്‌.

കഴിഞ്ഞയാഴ്‌ച ഇനിയയും കുടുംബവും സെക്കന്‍ഡ്‌ ഷോ സിനിമയ്‌ക്കു പോയപ്പോഴാണു മരുതൂര്‍ക്കടവിലെ സോപാനം വീട്ടില്‍ മോഷണം നടന്നത്‌. കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. എന്നാല്‍ മുന്‍വാതിലിനു പോറല്‍ പോലുമില്ലാതിരുന്നതിനാല്‍ വീടുമായി അടുപ്പമുള്ളയാളാണു മോഷ്‌ടാവെന്ന സംശയം അന്നേ പൊലീസിനുണ്ടായിരുന്നു.

ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിനിടെയാണു ഷെബിനിലേക്കു സംശയം നീളുന്നത്‌. ഈ വീട്ടിലെ പതിവു സന്ദര്‍ശകനായിരുന്ന ഷെബിന്റെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം വഴിത്തിരിവായി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
നടി ഇനിയയുടെ വീട്ടിലെ മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക