Image

ഹണ്‍ഡ്രഡ്‌ ഡേയ്‌സ്‌ ഒഫ്‌ ലവ്‌: നിത്യ നായിക

Published on 06 June, 2014
ഹണ്‍ഡ്രഡ്‌ ഡേയ്‌സ്‌ ഒഫ്‌ ലവ്‌: നിത്യ നായിക
പ്രശസ്‌ത സംവിധായകന്‍ കമലിന്റെ മകന്‍ ജൂനസ്‌ കമല്‍ ആദ്യമായി സംവിധായകനാവുന്ന ഹണ്‍ഡ്രഡ്‌ ഡേയ്‌സ്‌ ഒഫ്‌ ലവ്‌ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ റഹ്‌മാനും നിത്യാ മേനോനും നായികാ-നായക വേഷത്തില്‍ എത്തുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ജൂലായ്‌ 10ന്‌ ആരംഭിക്കും. ബാംഗ്ലൂരാണ്‌ പ്രധാന ലൊക്കേഷന്‍. കുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ സഫീര്‍ സേട്ടാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ശേഖര്‍ മേനോന്‍, രാഹുല്‍ മാധവ്‌ എന്നിവരാണ്‌ മറ്റു പ്രധാന അഭിനേതാക്കള്‍. ജൂനസ്‌ തന്നെയാണ്‌ ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്‌.

അഞ്‌ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഇരുവരും അഭിനയിച്ചിരുന്നു. നായകന്‍ ദുര്‍ഖര്‍ ഇപ്പോള്‍ ലാല്‍ജോസ്‌ ചിത്രം വിക്രമാദിത്യനിലാണ്‌ ഇപ്പോള്‍ അഭിനയിക്കുന്നത്‌. ഉണ്ണിമുകുന്ദനാണ്‌ ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ഒരേ സമയത്ത്‌ ജനിച്ച പിന്നീട്‌ സുഹൃത്തുക്കളായിത്തീര്‍ന്ന വിക്രമന്റെയും ആദിത്യന്റെയും കഥയാണ്‌ ചിത്രം പറയുന്നത്‌. നമിതാ പ്രമോദാണ്‌ നായിക.
ഹണ്‍ഡ്രഡ്‌ ഡേയ്‌സ്‌ ഒഫ്‌ ലവ്‌: നിത്യ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക