Image

ചെറുകഥ മത്സരത്തില്‍ ഒന്നാം സ്ഥാനം കൊല്ലം തെല്‍മക്ക്

Published on 31 May, 2014
ചെറുകഥ മത്സരത്തില്‍ ഒന്നാം സ്ഥാനം കൊല്ലം തെല്‍മക്ക്
അന്താ രാഷ്ട്ര ചെറുകഥ മത്സരത്തില്‍ കൊല്ലം തെല്‍മ (റ്റെക്‌സസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'മഞ്ഞില്‍ വിരിയുന്ന മഗ്‌നോളിയ' എന്ന ചെറുകഥക്കാണു പുരസ്‌ക്കാരം.

'റെഡ് ഇന്ത്യന്‍സ്' വിശ്വസിക്കുന്നത് മഞ്ഞില്‍ മഗ്‌നോളിയ വിടര്‍ന്നാല്‍ അവരുടെ സ്വപ്‌നങ്ങള്‍ സാഷത്കരിക്കുമെന്നതത്രെ. ഈ തത്വത്തെ ആസ്പദമാക്കി കഥയിലെ കണ്ണീരിന്റെ നായിക എല്ലാ ശിശിരങ്ങളിലും ആകാംഷയോടെ കാത്തിരിക്കുന്നു.മഞ്ഞില്‍ മഗ്‌നോളിയ വിടര്‍ന്നെങ്കില്‍. കണ്ണീരിന് അറുതി വന്നിരുന്നെങ്കില്‍.

ഈ വിശ്വാസങ്ങള്‍ വെറും അന്ധ വിശ്വാസങ്ങള്‍ അല്ല എന്ന് തെളിയിച്ചു കൊണ്ട് ഒരു വെല്ലുവിളി എന്ന പോലെ ഒരു ശിശിരത്തിന്റെ അന്ത്യത്തില്‍ അത് സംഭവിക്കുന്നു.!! ഇല കൊഴിഞ്ഞ മഗ്‌നോളിയ ചില്ലകളില്‍ ചിത്രങ്ങള്‍ വരച്ചു രസിക്കുന്ന മഞ്ഞു പാളികളെ തള്ളി നീക്കി, ചില്ലകളില്‍ പൂമൊട്ടുകള്‍ എഴുന്നു നില്ക്കുന്നു.!!
അവളുടെ കണ്ണീരിനു അറുതി വരുമോ? അവളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുമോ? എല്ലാ സ്ത്രീകളും വായിച്ചിരിക്കേണ്ട ഒരു റെഡ് ഇന്ത്യന്‍ വിശ്വാസത്തിന്റെ കഥ.

നിരവധി നോവലുകളും ചെറുകഥകളും എഴുതിയ കൊല്ലം തെല്‍മ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാവാത്മകതയും, ക്രിയാത്മകതയും നിറഞ്ഞു തുളുമ്പുന്ന ശൈലിയുടെ ഉടമയെന്ന് തെല്‍മയെ വിശേഷിപ്പിക്കാം.

തെല്‍മയുടെ മകന്‍ ലാസര്‍ കിഴക്കേടന്‍ ആണ് പ്രചോദനം! ലാസര്‍ ഇംഗ്ലീഷ് സാഹിത്യിത്തില്‍ സജീവമാണ്. സ്‌കൂള്‍ വിദ്യാര്‍ഥി ആയിരിക്കെ പേള്‍ ഡ്രോപ്പ്‌സ്' എന്ന ചെറുകഥാ സമാഹാരം പ്രസിധീകരിക്കപ്പെടുകയുണ്ടായി.

ഓഗസ്റ്റ് 15,16,17 തീയതികളില്‍ കോട്ടയത്തെ മാമ്മന്‍ മാപ്പിള ഹാളില്‍
നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ സമ്മേളനത്തില്‍ അവാര്‍ഡ് നല്കും.
ചെറുകഥ മത്സരത്തില്‍ ഒന്നാം സ്ഥാനം കൊല്ലം തെല്‍മക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക