Image

മുന്‍കാല നടി കസ്‌തൂരി മലയാളത്തില്‍ വീണ്ടുമെത്തുന്നു

Published on 17 May, 2014
മുന്‍കാല നടി കസ്‌തൂരി മലയാളത്തില്‍ വീണ്ടുമെത്തുന്നു
മുന്‍കാല നടി കസ്‌തൂരി മലയാളത്തില്‍ ഇടക്കാലത്തിനുശേഷം വീണ്ടും എത്തുന്നു. രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന മിലിയില്‍ ശക്‌തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്‌ കസ്‌തൂരി എത്തുന്നത്‌.

ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരുവനന്തപുരത്ത്‌ പുരോഗമിക്കുകയാണ്‌. മലയാള സിനിമയില്‍ മാറ്റങ്ങള്‍ക്ക്‌ വഴിമരുന്നിട്ട ട്രാഫിക്കിനു ശേഷം രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന മിലിയില്‍ നായകന്‍ നിവിന്‍ പോളിയാണ്‌. അമലാ പോളാണ്‌ നായിക. ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീശ്‌, ഡോക്‌ടര്‍ അവിനാശ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മ്മിക്കുന്നത്‌. എഡിറ്റര്‍ മഹേഷ്‌ നാരായണനാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്‌. അമലയും നിവിനും ആദ്യമായി ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തില്‍ നായികയായിരുന്നു. 1991ല്‍ രാസാത്തി വരും നാള്‍ എന്ന തമിഴ്‌ ചിത്രത്തിലാണ്‌ കസ്‌തൂരി ആദ്യമായി അഭിനയിച്ചത്‌. ഗവണ്‍മെന്റ്‌ മാപ്പിളെ. ചിന്നവര്‍, ഇന്ത്യന്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ തമിഴ്‌ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. വിവാഹശേഷം സിനിമയില്‍ നിന്ന്‌ വിട്ടു നിന്ന കസ്‌തൂരി രണ്ടാം വരവില്‍ തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങാനുള്ള ശ്രമത്തിലാണ്‌.

മുന്‍കാല നടി കസ്‌തൂരി മലയാളത്തില്‍ വീണ്ടുമെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക