Image

ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ പതിനാറാമത്‌ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍ നവം. 25-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 19 November, 2011
ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ പതിനാറാമത്‌ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍ നവം. 25-ന്‌
ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌ ആസ്ഥാനമായി കഴിഞ്ഞ പതിനാറ്‌ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ്‌ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള. ഈ മാസം 25-ന്‌ വൈകുന്നേരം ആറുമണി മുതല്‍ ബെല്‍റോസിലുള്ള ക്യൂന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗില്‍ (ഗ്ലെന്‍ഓക്‌സ്‌ ഓഡിറ്റോറിയം) വെച്ചാണ്‌ ഡിന്നര്‍. ആറുമണിക്ക്‌ വിവിധ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പബ്ലിക്‌ മീറ്റിംഗ്‌ നടക്കും.

തുടര്‍ന്ന്‌ നടക്കുന്ന കലാസന്ധ്യയില്‍ മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ദേശീയ നാടകോത്സവത്തില്‍ ഏറ്റവും നല്ല നാടകത്തിനും, നടിക്കുമുള്ള അവാര്‍ഡ്‌ കരസ്ഥമാക്കിയ ന്യൂയോര്‍ക്ക്‌ പൂജ ആര്‍ട്‌സിന്റെ ആക്ഷേപ ഹാസ്യ നാടകം 'എന്റെ രാജ്യം', ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമദാസിനോടൊപ്പം ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ഗസ്റ്റ്‌ സിംഗേഴ്‌സ്‌ പങ്കെടുക്കുന്ന ഗാനമേള, ന്യൂയോര്‍ക്ക്‌ നൂപുര ആര്‍ട്‌സിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തനൃത്യങ്ങള്‍, സ്റ്റേജ്‌ഷോകളിലൂടെ യുവതലമുറയുടെ മനംകവര്‍ന്ന എസ്‌.ബി. ഖട്രയുടെ നടന-നാട്യ വൈഭവങ്ങള്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടുമെന്ന്‌ ലാലി കളപ്പുരയ്‌ക്കല്‍ വ്യക്തമാക്കി.

കഴിഞ്ഞ 16 വര്‍ഷമായി കേരളത്തിലെ ആയിരക്കണക്കിന്‌ പാവപ്പെട്ടവരുടെ കണ്ണിരൊപ്പാനും അവരുടെ ബുദ്ധിമുട്ടുകള്‍ക്ക്‌ അറുതിവരുത്തുവാനും കഴിഞ്ഞ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ ഫണ്ട്‌ റൈസിംഗ്‌ ഡിന്നറിലേക്ക്‌ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന്‌ പ്രസിഡന്റ്‌ ജോണ്‍സണ്‍ മൂഴയില്‍ അറിയിച്ചു.

ഈ പ്രോഗ്രാമില്‍ പങ്കെടുക്കുവാനും സംഘടനയുമായി തുടര്‍ന്ന്‌ പ്രവര്‍ത്തിക്കാനും ആഗ്രഹമുള്ളവര്‍ ബന്ധപ്പെടുക: ജോണ്‍സണ്‍ മൂഴയില്‍ (917 603 9224), രാമചന്ദ്രപ്പണിക്കര്‍ (516 358 9076), ജോസ്‌ മഠത്തിക്കുന്നേല്‍ (718 470 0980), ലാലി കളപ്പുരയ്‌ക്കല്‍ (516 931 7866), അഗസ്റ്റിന്‍ അഗസ്റ്റിന്‍ (516 739 0858), ജയിംസ്‌ തോമസ്‌ (718 343 3948).
ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ പതിനാറാമത്‌ ഫണ്ട്‌ റൈസിംഗ്‌ ഡിന്നര്‍ നവം. 25-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക