Image

സിസ്റ്റര്‍ വത്സാ ജോണിന്റെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 19 November, 2011
സിസ്റ്റര്‍ വത്സാ ജോണിന്റെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ചു
ന്യൂയോര്‍ക്ക്‌: ജാര്‍ഖണ്‌ഡില്‍ ആദിവാസികളുടെ ഇടയില്‍ സേവനം നടത്തിവന്നിരുന്ന സിസ്റ്റര്‍ വത്സാ ജോണിന്റെ അതിദാരുണമായ കൊലപാതകത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ ജനറല്‍ സെക്രട്ടറിയും, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ നാഷണല്‍ ഗവേണിംഗ്‌ കൗണ്‍സില്‍ അംഗവുമായ ഷോളി കുമ്പിളുവേലി ശക്തമായി പ്രതിക്ഷേധിച്ചു.

കല്‍ക്കരി ഖനി ഉടമകളുടെ ചൂഷണത്തില്‍ നിന്നും പാവപ്പെട്ട ആദിവാസികളെ രക്ഷിക്കുകയും, അവരുടെ ഇടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റേയും പേരില്‍ കല്‍ക്കരി ഖനി ഉടമകളുടെ ഗുണ്ടകളാണ്‌ സിസ്റ്ററെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്‌. അക്രമികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും, നോര്‍ത്ത്‌ ഇന്ത്യയില്‍ ആദിവാസികളുടെ ഇടയിലും പാവപ്പെട്ട ജനങ്ങളുടെ ഇടയിലും നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്ന മിഷനറിമാര്‍ക്ക്‌ സംരക്ഷണം നല്‍കണമെന്നും ഷോളി കുമ്പിളുവേലി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക