Image

നിഷ അഗര്‍വാള്‍ ജോണി ആന്റണിയുടെ ചിത്രത്തില്‍

Published on 14 May, 2014
നിഷ അഗര്‍വാള്‍ ജോണി ആന്റണിയുടെ ചിത്രത്തില്‍
പ്രശസ്‌ത ബോളിവുഡ്‌ നടി കാജല്‍ അഗര്‍വാളിന്റെ സഹോദരി നിഷ അഗര്‍വാള്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. തെലുങ്കില്‍ അഞ്ചു സിനിമകളില്‍ നിഷ അഭിനയിച്ചിട്ടുണ്ട്‌. കുഞ്ചാക്കോയുടെ നായികയായാണ്‌ നിഷ എത്തുന്നത്‌.

ചിത്രത്തില്‍ ബോബന്‍ കുഞ്ചാക്കോയും ബിജു മേനോനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പറങ്കിമല എന്ന സിനിമയിലൂടെ ശ്രദ്ധേയയായ വിനുത ലാലാണ്‌ ബിജുവിന്റെ ജോഡിയാവുന്നത്‌.

ബെന്നി പി.നായരമ്പലമാണ്‌ തിരക്കഥ രചിക്കുന്നത്‌. ഇന്നസെന്റ്‌ കോണ്‍ട്രാക്ടര്‍ ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും. ഇന്നസെന്റിന്റെ മകനായി കുഞ്ചാക്കോ ബോബന്‍ എത്തുന്‌പോള്‍ ദത്തുപുത്രനായി ബിജു മേനോനും എത്തും. വെള്ളപ്പൊക്കത്തില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട 12 വയസുള്ള ബംഗാളിപ്പയ്യനായ ബിജുവിനെ ഇന്നസെന്റ്‌ സ്വന്തം മകനെ പോലെ വളര്‍ത്തുകയാണ്‌. ബിജുവിന്റെ സഹായത്തോടെ തങ്ങളുടെ കമ്പനിയിലേക്ക്‌ ബംഗാളി തൊഴിലാളികളെ എത്തിക്കുന്നത്‌ കുഞ്ചാക്കോയാണ്‌. കമ്പനിയിലെ ഒരു തൊഴിലാളി അപകടത്തില്‍ മരിക്കുന്നതും കുഞ്ചാക്കോയും ബിജുവും മൃതദേഹവുമായി ബംഗാളിലേക്ക്‌ പോവുമ്പോള്‍ ഉണ്ടാവുന്ന സംഭവ വികാസങ്ങളിലൂടെയാണ്‌ സിനിമ പുരോഗമിക്കുന്നത്‌.
നിഷ അഗര്‍വാള്‍ ജോണി ആന്റണിയുടെ ചിത്രത്തില്‍
നിഷ അഗര്‍വാള്‍ ജോണി ആന്റണിയുടെ ചിത്രത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക