തൃശൂര്‍: മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍താരം എ.എസ്. ഫിറോസിനെ (34)
മരിച്ചനിലയില്‍ കണ്ടെത്തി. കേച്ചേരിയിലെ വീട്ടില്‍ വെള്ളിയാഴ്ച കാലത്താണ്
ഫിറോസിന്റെ മൃതദേഹം കണ്ടെത്തിയത്.
കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയില്‍ കളിച്ച ഫിറോസ് എഫ്.സി.കൊച്ചിന്‍,
മോഹന്‍ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, കെ.എസ്.ഇ.ബി ടീമുകള്‍ക്കുവേണ്ടി
ബൂട്ടണിഞ്ഞിട്ടുണ്ട്.