ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയം അടക്കമുള്ള
വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍
ഇടപെടാനാകില്ലെന്നും സുപ്രീംകോടതി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില
വര്‍ധനവ് ഇടയ്ക്കിടെയുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ഇടപെടണം
എന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടനയായ എ.ഐ.വൈ.എഫ്. സമര്‍പ്പിച്ച
പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ
അഭിപ്രായപ്പെട്ടത്. ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് ഹര്‍ജി
തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല