Image

അമ്മയെ വായിച്ചറിഞ്ഞ നാള്‍ (മദേഴ്‌സ്‌ ഡേ കവിത: ഗീതാ രാജന്‍)

Published on 10 May, 2014
അമ്മയെ വായിച്ചറിഞ്ഞ നാള്‍ (മദേഴ്‌സ്‌ ഡേ കവിത: ഗീതാ രാജന്‍)
കാലത്തിന്‍ കണ്ണാടിയില്‍
നിറവാര്‍ന്നൊരു ചിത്രം
തെളിഞ്ഞിരുന്നു
അമ്മയെ വായിച്ചറിഞ്ഞ നാളുകള്‍

എന്നുള്ളില്‍ ജീവന്റെ
തുടിപ്പ്‌ മൊട്ടിട്ടപ്പോള്‍
മനസിന്റെ തന്ത്രികള്‍ മീട്ടും
വീണാനാദം കേട്ടിരുന്നു
ഉദരത്തിലെ ചലനങ്ങള്‍
മനസിന്റെ മേടയില്‍
നൃത്താനുഭവം തന്നിരുന്നു

കേള്‍ക്കാത്ത സംഗീതത്തില്‍
കാണാത്ത ചുവടുകളില്‍
അറിയാതെ...അറിയാതെ
ഞാന്‍ അലിഞ്ഞിരിന്നു....

പേറ്റുനോവിന്‍ കൊടുമുടി താണ്ടി
കിട്ടിയൊരു ദര്‍ശന സുഖം
പൂപോലെ വിടര്‍ന്നൊരു
ഓമന മുഖം....
ഹാ..അനുഭൂതിയുടെ കുളിര്‍
തെന്നലില്‍ ചുരത്തിയ മുലപ്പാല്‍
നനവായീ പടരുന്നത്‌
ഞാന്‍ അറിഞ്ഞിരുന്നു
അമ്മ!!! അമ്മയെ വായിച്ചറിഞ്ഞ നാള്‍ !!
അമ്മയെ വായിച്ചറിഞ്ഞ നാള്‍ (മദേഴ്‌സ്‌ ഡേ കവിത: ഗീതാ രാജന്‍)
Join WhatsApp News
വിദ്യാധരൻ 2014-05-13 10:07:13
മാതൃത്വത്തിന്റെ വില അറിയണം എങ്കിൽ മതാവാകണം. പക്ഷേ കാലം മാറിക്കൊണ്ടിരിക്കുന്നു. "തന്നെക്കാൾ പ്രിയമല്ല ജനത്തിനു തന്നുടലീന്നു പിറന്നതുപോലും" എന്ന് കുഞ്ചൻ നമ്പിയാർ എഴുതിയത് വർക്ഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും നമ്മളുടെ മുന്നിൽ സത്യമായി ഇന്നും അരങ്ങേറുന്നു. എന്തായാലും മാതൃസ്നേഹത്തിന്റെ മൃതുത്വവും രുചിയും ഒരു മാതാവാകുമ്പോൾ മാത്രമേ അറിയൂ എന്ന വലിയ സത്യം കവയിത്രി ഈ ഹൃസ്വമായ കവിതയിലൂടെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക