Image

ചങ്ങനാശ്ശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നവംബര്‍ 19-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 18 November, 2011
ചങ്ങനാശ്ശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നവംബര്‍ 19-ന്‌
ന്യൂയോര്‍ക്ക്‌: എസ്‌.ബി കോളജിലേയും, അസംപ്‌ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത്‌ അമേരിക്ക ചാപ്‌റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം 2011' നവംബര്‍ 19-ന്‌ ന്യൂയോര്‍ക്കില്‍ വെച്ച്‌ നടക്കും. ശനിയാഴ്‌ച അഞ്ചുമണി മുതല്‍ 9 മണി വരെ ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ നയാക്കിലുള്ള ക്ലാര്‍ക്‌സ്‌ ടൗണ്‍, റിഫോംഡ്‌ ചര്‍ച്ച്‌ ഹാളിലാണ്‌ പരിപാടികള്‍ അരങ്ങേറുന്നത്‌.

മുഖ്യപ്രഭാഷകന്‍ വീറ്റിയോസ്‌ ഫണ്ട്‌ സര്‍വീസ്‌ ചെയര്‍മാന്‍ ശ്രീധര്‍ മേനോന്‍ ആയിരിക്കും. റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ കുടുംബസംഗമം 2011 -ലെ വിശിഷ്‌ടാതിഥിയായിരിക്കും.

കുടുംബസംഗമത്തിന്റെ വിജയത്തിനുവേണ്ടി ജയിംസ്‌ മുക്കാടന്റെ നേതൃത്വത്തില്‍ ജെയിന്‍ ജേക്കബ്‌, അനിയന്‍ ജോര്‍ജ്‌, ടോം പെരുമ്പായില്‍ തുടങ്ങിയവര്‍ അടങ്ങുന്ന വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

എസ്‌.ബി കോളജിന്റേയും അസംപ്‌ഷന്‍ കോളജിന്റേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരും, അവരുടെ കുടുംബങ്ങളും ഒന്നിച്ചുകൂടുന്ന സംഗമത്തില്‍ തങ്ങളുടെ പൂര്‍വ്വകാല സ്‌മരണകള്‍ അയവിറക്കുന്നതിനും, ബന്ധങ്ങള്‍ പുതുക്കുന്നതിനും, തങ്ങളുടെ മാതൃവിദ്യാലയത്തിന്‌ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നി ചിന്തിക്കുന്നതിനും കൂടിയുള്ള ഒരു വേദിയായിരിക്കും ഈ കൂട്ടായ്‌മയെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ മുക്കാടന്‍ (609 213 0301), ജെയിന്‍ ജേക്കബ്‌ (845 639 1915), അനിയന്‍ ജോര്‍ജ്‌ (908 337 1289), ജോണ്‍ ചാക്കോ (914 962 7152), ജോളി ജേക്കബ്‌ സി.പി.എ (516 801 4761), ആലീസ്‌ കുഞ്ചെറിയ (718 831 1490), രാജി കുര്യന്‍ (718 591 2459), ജോസഫ്‌ കാടംതോട്‌ (845 598 6290), സജി ജോര്‍ജ്‌ (845 893 4465), റ്റോം പെരുമ്പായില്‍ (646 326 3708), ബാബു/ആലീസ്‌ എടനാട്‌ (516 746 0682), വര്‍ഗീസ്‌ തോമസ്‌ (516 414 1227), ഡോ. ജോര്‍ജ്‌ പുതുമന (631 580 2545), ആന്റണി പുത്തന്‍പുര (516 567 1352), ഡോ. ആനി കോശി (718 543 3044), വര്‍ഗീസ്‌ പുന്തപ്പാട്ട്‌ (845 267 8642). സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.

ചങ്ങനാശ്ശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ കോളജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബ സംഗമം നവംബര്‍ 19-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക