Image

ആനി പോളിന്റെ വിജയത്തില്‍ ഫൊക്കാന ആശംസകളര്‍പ്പിച്ചു

മൊയ്തീന്‍ പുത്തന്‍ചിറ Published on 17 November, 2011
ആനി പോളിന്റെ വിജയത്തില്‍ ഫൊക്കാന ആശംസകളര്‍പ്പിച്ചു

ന്യൂയോര്‍ക്ക് : റോക്ക്‌ലാന്റ്കൗണ്ടിയിലെ പതിന്നാലാം ഡിസ്ട്രിക്റ്റില്‍ നിന്ന് ലജിസ്ലേച്ചറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ആനി പോളിന് ഫൊക്കാന നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു.
 
കഠിനപ്രയത്‌നത്തിലൂടെ കൈവരിച്ച ഈ ചരിത്രവിജയം അമേരിക്കയൊട്ടാകെയുള്ള മലയാളികള്‍ക്ക് ഒരു മാതൃകയാകട്ടേ എന്നും, എല്ലാവിധ ആശംസകളും പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ ആനി പോളിന്റെ വസതി സന്ദര്‍ശിച്ച് അറിയിച്ചു.ആനി പോളിനെപ്പോലെ കഴിവും പക്വതയുമാര്‍ന്ന പ്രശസ്തയായ ഒരു വ്യക്തിയെ ഫൊക്കാനക്ക് ലഭിച്ചത് തങ്ങളുടെ മഹാഭാഗ്യമാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയുടെ എല്ലാവിധ പിന്തുണയും ആനി പോളിനു ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.
ആനി പോളിന്റെ വിജയത്തില്‍ ഫൊക്കാന ആശംസകളര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക