Image

വൈക്കം വിജയലക്ഷ്‌മി അഭിനയിക്കുന്നു

Published on 30 April, 2014
വൈക്കം വിജയലക്ഷ്‌മി അഭിനയിക്കുന്നു
ഗായിക വൈക്കം വിജയലക്ഷ്‌മി സിനിമയില്‍ പാടുകയും അഭിനയിക്കുകയും ചെയ്യുന്നു. ഏഴുദേശങ്ങള്‍ക്കുമകലെ എന്ന ചിത്രത്തിലാണ്‌ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ വിജയലക്ഷ്‌മി അഭിനയിക്കുന്നത്‌.

റിദിന്‍ റോഷ്‌ ഫിലിംസിന്റെ ബാനറില്‍, സലിം പാവിട്ടപുറം നിര്‍മ്മിക്കുന്ന 'ഏഴുദേശങ്ങള്‍ക്കുമകലെ'യുടെ രചനയും സംവിധാനവും റഷീദ്‌ കെ.മൊയ്‌തുവാണ്‌. തിരക്കഥ: ഉണ്ണിപാലക്കന്‍, കാമറ: സാജന്‍ ജോസഫ്‌, ദീപക്‌ പെരിങ്ങോട്ടുകര, ഗാനങ്ങള്‍: സജീവ്‌ നവകം, സംഗീതം: മുരളീ ഗുരുവായൂര്‍, കല:സുബൈര്‍ സിന്തഗി, മേക്കപ്പ്‌: ഒക്കല്‍ദാസ്‌, വസ്‌ത്രാലങ്കാരം: സുരേഷ്‌ ഫിറ്റ്‌ വെല്‍. ശ്രീജിത്ത്‌ രവി, ഫൈസല്‍ നാരായണന്‍ നായര്‍, ശിവജി ഗുരുവായൂര്‍, സാലുകൂറ്റനാട്‌, വിജയന്‍ ചാത്തന്നൂര്‍, ഷരീഫ്‌, സലിം പാവിട്ടപ്പുറം, വര്‍ഷ, ഗോപി എന്നിവര്‍ അഭിനയിക്കുന്നു.
വൈക്കം വിജയലക്ഷ്‌മി അഭിനയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക