Image

ചിക്കാഗോ ക്‌നാനായ നൈറ്റ് നവംബര്‍ 19-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റോയി ചേലമലയില്‍ Published on 16 November, 2011
ചിക്കാഗോ ക്‌നാനായ നൈറ്റ് നവംബര്‍ 19-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ: ചിക്കാഗോ ക്‌നാനായക്കാരുടെ വാര്‍ഷിക ഉല്‍സവമായ ക്‌നാനായ നൈറ്റ് നവംബര്‍ 19-ാം തീയതി ശനിയാഴ്ച ചിക്കാഗോയിലെ താഫ്റ്റ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തുന്നതാണെന്ന് കെസിഎസ് പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടിലും സെക്രട്ടറി സൈമണ്‍ മുട്ടത്തിലും അറിയിക്കന്നു.(Taft High School, 6530 West Bryn Mawr Avenue, Chicago, IL-60631). വൈകുന്നേരം 6 മണിക്ക് ക്‌നാനായ ഒളിംമ്പിക്‌സേ, ക്‌നാനായ യുവജനോല്‍സവം എന്നിവയിലെ വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ പരിപാടികള്‍ ആരംഭിക്കും.

കെ.സി.എസിന്റെ ഈ വാര്‍ഷിക സമ്മേളനത്തില്‍ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അധ്യക്ഷത വഹിക്കുന്നതും ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ , മോണ്‍. അബ്രാഹം മുത്തോലത്ത്, പ്രസിദ്ധ ധ്യാന പ്രസംഗകനായ ഫാ.സജി പിണര്‍കയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുന്നതുമായിരിക്കും. സുപ്രസിദ്ധ മലയാളം സിനിമാ സംവിധായകനായ ശ്രീ.രഞ്ജിത്ത് മുഖ്യ അതിഥിയായി പങ്കെടുക്കുന്നതും കലാതിലകം, കലാപ്രതിഭ, സ്‌പെഷ്യല്‍ കലാതിലകം, ക്‌നാനായ ഒളിംമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഫൊറോന എന്നിവര്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കുന്നതും ആയിരിക്കും.

സമ്മേളനത്തിനുശേഷം ഷിക്കാഗോയിലെ ക്‌നാനായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന രണ്ടുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാസന്ധ്യ ഉണ്ടായിരിക്കുന്നതാണ്. ക്‌നാനായ നൈറ്റിന്റെയും കലാസന്ധ്യയുടേയും ഒരുക്കങ്ങള്‍ പൂര്‍ത്തി ആയതായി എന്റര്‍ടെയിന്‍മെന്റ് കമ്മിറ്റി അറിയിക്കുന്നു. ഷിക്കാഗോ ക്‌നാനായക്കാരുടെ ഈ ആഘോഷപരിപാടിയിലേക്ക് എല്ലാ കെസിഎസ് അംഗങ്ങളേയും ക്ഷണിക്കുന്നതായി കെസിഎസ് എക്‌സിക്യൂട്ടീവ് അറിയിക്കുന്നു. പരിപാടികള്‍ക്ക് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ , വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ , സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍ , ജോ.സെക്രട്ടറി മത്തിയാസ് പുല്ലാപ്പള്ളി, ട്രഷറര്‍ ജോമോന്‍ തൊടുകയില്‍ എന്നിവരും എന്റര്‍ടെയിന്‍മെന്റ് കമ്മറ്റി അംഗങ്ങളായ റോയി ചേലമലയില്‍ , ജിജി കുന്നത്തുകിഴക്കേതില്‍ , അനിത പണയപറമ്പില്‍ , അനില്‍ ഇടുക്കുതറ എന്നിവരും വിവിധ പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കുന്നതാണ്.

ചിക്കാഗോ ക്‌നാനായ നൈറ്റ് നവംബര്‍ 19-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഫാ.സജി പിണര്‍കയില്‍
ചിക്കാഗോ ക്‌നാനായ നൈറ്റ് നവംബര്‍ 19-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സിറിയക് കൂവക്കാട്ടില്‍
ചിക്കാഗോ ക്‌നാനായ നൈറ്റ് നവംബര്‍ 19-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മോണ്‍. അബ്രാഹം മുത്തോലത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക