Image

ടൊറന്റോ സര്‍ സയ്യ്ദ് ദിനാഘോഷം-മന്ത്രി ഹരിന്ദര്‍ മുഖ്യാഥിതി

പി.പി.ചെറിയാന്‍ Published on 16 November, 2011
ടൊറന്റോ സര്‍ സയ്യ്ദ് ദിനാഘോഷം-മന്ത്രി ഹരിന്ദര്‍ മുഖ്യാഥിതി

ടൊറാന്റോ: അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി അലൂമിനി അസ്സോസിയേഷന്‍
നവംബര്‍ 18 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന സര്‍ സയ്യദ് ദിനാഘോഷങ്ങളില്‍ ഇന്ത്യന്‍ വംശജനും, ഒന്റേറിയൊ ഗവണ്‍മെന്റ് സര്‍വ്വീസസ് വകുപ്പ് മന്ത്രിയുമായ ഹരീന്ദര്‍ താക്കര്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അിയിച്ചു.

മിസ്സിസ്സാഗ മിലന്‍ ബാങ്ക്വറ്റ് ഹാളില്‍ നവംബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 7മണിക്കാണ് പരിപാടികള്‍ ആരംഭിക്കുന്നത്.

മുഖ്യാതിഥിയെ കൂടാതെ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ പ്രീതി സരണ്‍ , റീസാ മോറിഡി(MPP)എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

ചന്ദ്രിമ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഗസലും ഉണ്ടായിരിക്കും. പ്രവശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണെന്നും, ചടങ്ങില്‍ എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
ടൊറന്റോ സര്‍ സയ്യ്ദ് ദിനാഘോഷം-മന്ത്രി ഹരിന്ദര്‍ മുഖ്യാഥിതി
ഹരീന്ദര്‍ താക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക