Image

പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയ പിതാവിനെ അറസ്റ്റു ചെയ്തു.

പി.പി.ചെറിയാന്‍ Published on 16 November, 2011
പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയ പിതാവിനെ അറസ്റ്റു ചെയ്തു.

ഓസ്റ്റിന്‍ : നാലു വയസ്സിനു താഴെ പ്രായമുള്ള നാലു കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തു പോയ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു.

ഓസ്റ്റിനില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് കരയുന്ന നാലു വയസ്സുള്ള കുട്ടിയെ കണ്ട് അയല്‍വാസിയാണ് പോലീസിനെ വിവരം അ
ിയിച്ചത്.
 
അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ പോലീസ് 4വയസ്സ്, 2 വയസ്സ്, ആറുമാസം പ്രായമുള്ള ഇരട്ടകുട്ടികള്‍ എന്നിവരെ വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തി.

കുട്ടികളുടെ പിതാവായ
ഗാര്‍സിയായെ ഇതുമായി ബന്ധപ്പെട്ട് ഓസ്റ്റിന്‍ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാരുമായി ക്ലബില്‍ മദ്യപിക്കുന്നതിന് പോയി എന്നാണ് ഗാര്‍സി  പോലീസിന് മൊഴി നല്‍കിയത്.

പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തുപോകുന്ന നിരവധി സംഭവങ്ങളാണ് ഈയ്യിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിക്കുന്നുണ്ടെങ്കിലും പലരും ഇതിന്റെ ഗൗരവസ്ഥിതിയെ പറ്റി ബോധവാന്മാരല്ല.
പിഞ്ചുകുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോയ പിതാവിനെ അറസ്റ്റു ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക