Image

യോങ്കേഴ്‌സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പെരുന്നാളും റാഫിള്‍ നറുക്കെടുപ്പും നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2011
യോങ്കേഴ്‌സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പെരുന്നാളും റാഫിള്‍ നറുക്കെടുപ്പും നടന്നു
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ മധ്യസ്ഥന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 5,6 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.

നാലാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ നടന്ന ലളിതമായ ചടങ്ങില്‍ നിരീക്ഷകനായി എത്തിയ ഫാ. ജോര്‍ജ്‌ ഉണ്ണൂണ്ണിയുടേയും (ഹോളി ട്രിനിറ്റി കാത്തലിക്‌ ചര്‍ച്ച്‌, യോങ്കേഴ്‌സ്‌), ഫാ. നൈനാന്‍ ഈശോ, ബാബു ജോര്‍ജ്‌, ബേബി ജോണ്‍, ചെറിയാന്‍ പൂപ്പള്ളില്‍, ഏബ്രഹാം ഇട്ടി, സൈമണ്‍ കുന്നത്ത്‌, റോയി എണ്ണശ്ശേരില്‍, സാജന്‍ മാത്യു, തോമസ്‌ ജോസഫ്‌ (സണ്ണി) എന്നിവരുടേയും മേല്‍നോട്ടത്തില്‍ വിറ്റ എല്ലാ ടിക്കറ്റുകളും വെവ്വേറെ പെട്ടിയില്‍ നിക്ഷേപിച്ച്‌ സീല്‍ ചെയ്‌തു.

അഞ്ചാം തീയതി ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ പത്തനാപുരം ഹെര്‍ബ്‌ ദയറായിലെ റവ.ഫാ. സാം ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്‌ ഗാനശുശ്രൂഷയും വചനപ്രഘോഷണവും നടന്നു. തുടര്‍ന്ന്‌ പുതുതായി വാങ്ങിയ ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം ആരംഭിച്ച റാഫിളിന്റെ നറുക്കെടുപ്പ്‌ നടത്തപ്പെട്ടു.

റാഫിളിന്റെ ഒന്നാം സമ്മാനമായ ടൊയോട്ട കാംറിയുടെ നറുക്കെടുപ്പ്‌ ഫാ. സാം ജോര്‍ജും, രണ്ടാം സമ്മാനമായ കേരളത്തിലേക്ക്‌ രണ്ട്‌ എയര്‍ലൈന്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്‌ ആര്‍.വി. ആംബുലെറ്റ്‌ ഉടമ രാജു സക്കറിയയും നിര്‍വഹിച്ചു.

വിജയികള്‍:

ഒന്നാം സമ്മാനം: ജോണ്‍ വര്‍ഗീസ്‌ (ന്യൂജേഴ്‌സി). ടിക്കറ്റ്‌ നമ്പര്‍: 1662.

രണ്ടാം സമ്മാനം: ബെന്നി കുര്യന്‍ (ഡാളസ്‌, ടെക്‌സാസ്‌) ടിക്കറ്റ്‌ നമ്പര്‍: 1626.

ഇടവക വികാരി ഫാ. നൈനാന്‍ ഈശോ തന്റെ സ്വാഗത പ്രസംഗത്തില്‍ ആയിരം ഡോളറില്‍കൂടുതല്‍ വിറ്റ എല്ലാ ഇടവകാംഗങ്ങളുടേയും പേരുകള്‍ വായിച്ച്‌ പ്രകീര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ രണ്ട്‌ ദേവാലയ അംഗങ്ങള്‍ക്ക്‌ പള്ളിയുടെ പാരിതോഷികമായി ഓരോ സ്വര്‍ണ്ണ നാണയം ലതാ പൂപ്പള്ളില്‍, സ്‌കറിയാ പി. മാത്യു എന്നിവര്‍ക്ക്‌ നല്‍കി ആദരിച്ചു. ഇടവകാംഗങ്ങള്‍, ബില്‍ഡിംഗ്‌ കമ്മിറ്റി, മാനേജിംഗ്‌ കമ്മിറ്റി, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി, സ്‌ത്രീസമാജം അംഗങ്ങളുടെ കഠിന പരിശ്രമം മൂലമാണ്‌ ഈ ധനശേഖരണം വിജയപ്രദമാക്കാന്‍ സാധിച്ചത്‌.

റാഫിളിന്റെ ഒന്നാം സമ്മാനമായ ടൊയോട്ട കാംറി സ്‌പോണ്‍സര്‍ ചെയ്‌തത്‌ ന്യൂയോര്‍ക്കിലെ പ്രമുഖ വ്യവസായിയും ഇടവകാംഗവുമായ റോയി എണ്ണച്ചേരിലും കുടുംബവുമാണ്‌. തദവസരത്തില്‍ സമ്മാന തുക അദ്ദേഹം ഇടവക വികാരിക്ക്‌ നല്‍കി. രണ്ടാം സമ്മാനമായ കേരളത്തിലേക്കുള്ള എയര്‍ലൈന്‍ ടിക്കറ്റ്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌ അഞ്‌ജലി ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌ ആണ്‌. മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ കോശി തോമസ്‌, ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌, അമേരിക്കന്‍ ഡയോസിസ്‌ ട്രസ്റ്റി റോയ്‌ എണ്ണശ്ശേരില്‍, കൗണ്‍സില്‍ അംഗങ്ങളായ പോള്‍ കറുകപ്പള്ളില്‍, ജോണ്‍ ഐസക്ക്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.

2009-ല്‍ റാഫിളിന്റെ ആദ്യ ടിക്കറ്റ്‌ വില്‍പ്പന ഉദ്‌ഘാടനം ചെയ്‌ത രാജു സക്കറിയ, മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റിയെ പ്രതിനിധീകരിച്ച്‌ ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌, അമേരിക്കന്‍ ഡയോസിസ്‌ കൗണ്‍സിലിനെ പ്രതിനിധീകരിച്ച്‌ ജോണ്‍ ഐസക്ക്‌, ഇടവക ബില്‍ഡിംഗ്‌ കമ്മിറ്റി കണ്‍വീനര്‍ ചെറിയാന്‍ പൂപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രസംഗിച്ചു.

ഇടവക ട്രസ്റ്റി ബാബു ജോര്‍ജ്‌ സന്നിഹിതരായ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ചെറിയാന്‍ പൂപ്പള്ളില്‍ അറിയിച്ചതാണിത്‌.
യോങ്കേഴ്‌സ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ച്‌ പെരുന്നാളും റാഫിള്‍ നറുക്കെടുപ്പും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക