Image

യുവജന നേതൃത്വ പരിശീലന ക്യാമ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌ കടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 16 November, 2011
യുവജന നേതൃത്വ പരിശീലന ക്യാമ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌ കടന്നു
ന്യൂജേഴ്‌സി: സീറോ മലബാര്‍ ഗീര്‍ഫീല്‍ഡ്‌ പള്ളിയില്‍ നടന്നുവരുന്ന യുവജനങ്ങള്‍ക്കുവേണ്ടിയുള്ള നേതൃത്വ പരിശീലന ക്യാമ്പ്‌ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടുകൂടി രണ്ടാം ഘട്ടത്തിലേക്ക്‌ കടന്നു.

റിയാ രാജു (പ്രസിഡന്റ്‌), ക്രിസ്‌ മാത്യു (സെക്രട്ടറി), ഷെറിന്‍ മാത്യു (വൈസ്‌ പ്രസിഡന്റ്‌), അന്നു വിന്‍സെന്റ്‌ (സര്‍ജന്റ്‌ അറ്റ്‌ ആംസ്‌) തുടങ്ങിയവരാണ്‌ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക.

പ്രസംഗത്തിന്റെ ഘടന, അവതരണം, അവലോകനം എന്നിവയെപ്പറ്റി ഗുഡ്‌ സോള്‍സ്‌ ടോസ്റ്റ്‌മാസ്റ്റേഴ്‌സിന്റെ നേതാക്കള്‍ കുട്ടികള്‍ക്ക്‌ ക്ലാസുകള്‍ എടുത്തു. തുടര്‍ന്ന്‌ ഓരോ കുട്ടികളും അവരെപ്പറ്റിത്തന്നെ പ്രസംഗിച്ചു. ഓരോ പ്രസംഗം കഴിയുമ്പോഴും അതിന്റെ നല്ല വശങ്ങളേപ്പറ്റിയും പോരായ്‌മകളേപ്പറ്റിയും നേതാക്കള്‍ അവലോകനം നടത്തി സംസാരിച്ചു. എങ്ങനെ അടുത്ത പ്രസംഗം മെച്ചപ്പെടുത്താമെന്ന്‌ നിര്‍ദ്ദേശങ്ങളും നല്‍കി.

തുടര്‍ന്ന്‌ പാര്‍ലമെന്ററി രീതിയില്‍ മീറ്റിംഗുകള്‍ നടത്തുന്നതിനുള്ള ക്ലാസ്സുകളും നടത്തപ്പെട്ടു. കുട്ടികള്‍ തന്നെ ചെയര്‍മാന്‍, സെക്രട്ടറി റോളുകള്‍ എടുത്ത്‌ അവര്‍ക്ക്‌ താത്‌പര്യമുള്ള വിഷയങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തി.

ഓരോ ക്ലാസുകളും കഴിയുമ്പോഴും കുട്ടികളിലുള്ള ആത്മവിശ്വാസം വളരുന്നതു ശ്രദ്ധേയമായിരുന്നു. ആദ്യമൊക്കെ വളരെ വിഷമിച്ച്‌ മുന്നിലേക്ക്‌ വന്നിരുന്ന കുട്ടികള്‍ പിന്നീട്‌ യാതൊരു മടിയുംകൂടാതെ എല്ലാ കാര്യങ്ങളിലും മുന്നോട്ടുവന്ന്‌ പങ്കെടുത്തത്‌ ക്യാമ്പിന്റെ വിജയത്തിന്‌ മാറ്റുകൂട്ടി.

1924-ല്‍ റാല്‍ഫ്‌ ഡെംമസ്‌ലി ആരംഭിച്ച ടോസ്റ്റ്‌ മാസ്റ്റേഴ്‌സ്‌ വഴി ഇതിനോടകം നാലു മില്യനിലധികം പേര്‍ക്ക്‌ പ്രയോജനം ലഭിച്ചിട്ടുണ്ട്‌. ഇതുപോലെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുവാന്‍ താത്‌പര്യമുള്ളവര്‍ www.tostmasters.org വഴി അവരുടെ അടുത്തുള്ള ക്യാമ്പുകളുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: v_thottumari@hotmail.com ഇമെയില്‍ ചെയ്യുക.
യുവജന നേതൃത്വ പരിശീലന ക്യാമ്പ്‌ രണ്ടാം ഘട്ടത്തിലേക്ക്‌ കടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക