Image

കോടതി വിധിയെ വിമര്‍ശിക്കും, അനാദരവ്‌ കാട്ടില്ല: വി.എസ്‌

Published on 16 November, 2011
കോടതി വിധിയെ വിമര്‍ശിക്കും, അനാദരവ്‌ കാട്ടില്ല: വി.എസ്‌
കോട്ടയം: ജനങ്ങളുമായി ബന്ധപ്പെട്ട കോടതി വിധികളെ സി.പി.എം വിമര്‍ശിക്കാറുണ്ടെങ്കിലും കോടതിയോട്‌ അനാദരവു കാട്ടാറില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. കോടതി എം.വി. ജയരാജന്‌ നല്‌കിയ ശിക്ഷയെ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്യുക വഴി ഹൈക്കോടതിവിധി അതിരുകടന്നതായിരുന്നുവെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം എട്ട്‌ കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തു. മുന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ ഭരണത്തില്‍ 1500 കര്‍ഷകരാണ്‌ ആത്മഹത്യ ചെയ്‌തത്‌. എന്നാല്‍ കടം എഴുതിത്തള്ളിയും പലിശ ഒഴിവാക്കിയും കര്‍ഷകരെ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ആത്മഹത്യയില്‍നിന്നു കരകയറ്റുകയായിരുന്നെന്നും കോട്ടയത്ത്‌ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട്‌ വി.എസ്‌. പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക