Image

പെട്രോളിന്‌ വില കുറച്ചു; കേരളത്തില്‍ 1.85 കുറയും

Published on 15 November, 2011
പെട്രോളിന്‌ വില കുറച്ചു; കേരളത്തില്‍ 1.85 കുറയും
ന്യൂഡല്‍ഹി: രാജ്യത്ത്‌ വന്‍ പ്രതിക്ഷേധത്തെ തുടര്‍ന്ന്‌ പെട്രോളിന്‌ വില കുറച്ചു. ഇതു പ്രകാരം കേരളത്തില്‍ ലിറ്ററിന്‌ ഒരു രൂപ 85 പൈസ കുറയും.. ഇന്ന്‌ അര്‍ധരാത്രി പുതുക്കിയ വില നിലവില്‍ വരും. കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതോടെയാണ്‌ പെട്രോള്‍ വില കുറക്കാന്‍ വിതരണക്കമ്പനികള്‍ തയാറായത്‌.

എണ്ണവില നിയന്ത്രിക്കുന്നതിനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക്‌ വിട്ടുനല്‍കിയ ശേഷം ആദ്യമായാണ്‌ പെട്രോള്‍ വിലയില്‍ കുറവ്‌ വരുന്നത്‌. അതേസമയം പെട്രോള്‍ വില അഞ്ച്‌ രൂപയെങ്കിലും കുറയ്‌ക്കണമെന്നാണ്‌ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നത്‌.

ഈ മാസം മൂന്നിനു പെട്രോളിനു വീണ്ടും ലീറ്ററിന്‌ 1.82 രൂപ വര്‍ധിപ്പിച്ചത്‌ വന്‍ പ്രതിഷേധത്തിന്‌ ഇടയാക്കിയിരുന്നു. മമതാ ബാനര്‍ജി ഉള്‍പ്പടെയുള്ള സഖ്യകക്ഷികള്‍ക്കു പുറമേ കോണ്‍ഗ്രസും വിലക്കയറ്റത്തിനെതിരെ ശക്‌തമായ നിലപാടെടുത്തതും പെട്രോള്‍ വില കുറച്ചില്ലെങ്കില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സുഗമമായി നടക്കില്ലെന്നു പ്രതിപക്ഷം മുന്നറിയിപ്പു നല്‍കിയതും യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക