Image

കണ്ണൂരില്‍ കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി

Published on 15 November, 2011
കണ്ണൂരില്‍ കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി
കൊട്ടിയൂര്‍: കണ്ണൂരില്‍ കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടിയൂര്‍ പാല്‍ച്ചുരത്തെ പൊട്ടയില്‍ ജോസ് (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോസിനെ വാടകവീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യ: തങ്കമ്മ. മക്കള്‍: ജയ്‌സണ്‍, ജാന്‍സി, ജിന്‍സി. കട ബാധ്യത മൂലമാണ് ജോസ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി നാല് ലക്ഷത്തിലധികം രൂപ വായ്പയെടുത്ത ജോസിന് കൃഷിയിലെ നഷ്ടം മൂലം വന്‍ ബാധ്യതയാണുണ്ടായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക