Image

`വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം പ്രതിഷേധത്തിന്റെ വിജയം'

Published on 15 November, 2011
`വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം പ്രതിഷേധത്തിന്റെ വിജയം'
ന്യൂയോര്‍ക്ക്‌: കോണ്‍സുലേറ്റുകളിലെ പ്രവര്‍ത്തനം പടിപടിയായി ഔട്ട്‌ സോഴ്‌സ്‌ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുവാനുള്ള ഇന്ത്യന്‍ വിദേശ കാര്യാലയത്തിന്റെ തീരുമാനം പ്രവാസികള്‍ ദീര്‍ഘകാലമായി ഉന്നയിച്ച ആവശ്യമാണ്‌. അതിനു അനുകൂലമായ നടപടികള്‍ കൈക്കൊള്ളുന്ന കേന്ദ്ര മന്ത്രി എസ്‌ എം കൃഷ്‌ണയെ അഭിനന്ദിക്കുന്നുവെന്ന്‌ തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു. ഇതൊരു നല്ല തുടക്കമായി മാത്രം കാണുന്നു. അനാവശ്യമായ ഫീസും, പിഴയും ഇതോടൊപ്പം നിര്‌തലാക്കുമെന്നു കരുതുന്നു. കൂടാതെ കൊണ്‌സുലെട്ടില്‍ മതിയായ സൌകര്യങ്ങളും സ്റ്റാഫും ഉണ്ടാകുവാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്ന ആവശ്യവും വിവിധ സ്ഥലങ്ങളില്‍ കോണ്‍സുലേറ്റ്‌ സേവനം എത്തിക്കുവാനുള്ള ഏര്‍പ്പാടും എത്രയും വേഗം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
`വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം പ്രതിഷേധത്തിന്റെ വിജയം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക