Image

വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)

ജോസ്‌ ചെരിപുറം josecheripuram@gmail.com Published on 12 April, 2014
വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)
വെള്ളിവിളക്ക്‌ കൊളുത്തി കിഴക്കൊരു
പള്ളിത്തേരില്‍ വരവായ്‌ പുലരി
തുള്ളിത്തുള്ളിവരുന്നൊരു വെട്ടം
കള്ളിപ്പെണ്ണിന്‍ പുഞ്ചിരിപ്പോലെ
പട്ടുടയാടയുടുത്തു നഭസ്സൊരു
പിച്ചകമലര്‍ക്കുടം വിരിയുമ്പോലെ
പരിമളമിയലും തെന്നലിലൊരു
പുലര്‍കാലത്തിന്‍ കുളിരല തിങ്ങി
കിങ്ങിണി ചാര്‍ത്തി കൊന്നകള്‍ പൂത്തു
കിന്നരകന്യകള്‍ തമ്പുരു മീട്ടി
കണികാണനെന്‍ കരളു തുടിച്ചു
കണ്മണീ നിന്നുടെ മുഖശ്രീയാദ്യം
അരികലണഞ്ഞൊരു നേരം നിന്നുടെ
പുരികക്കൊടിയുടെ മുനയേറ്റമ്പേ
കരളില്‍ തേന്മഴ തുടികൊട്ടുന്നു
സിരകളിലൊരു ലഹരി പതഞ്ഞു
കാവില്‍ തൊഴുതുമടങ്ങും സുന്ദരി
കനവില്‍ വന്നൊരു പുഷ്‌പിണിയല്ലോ
കണ്ണു തുറക്കുന്നേരംല്‌പമുന്നില്‍, പൂത്തൊരു
കൊന്നക്കണിമലര്‍പോലവള്‍ നിന്നു
ചന്ദനക്കുളിര്‍വിരല്‍ത്തുമ്പാലൊരു
സിന്ദൂരക്കുറി ചാര്‍ത്തിയെന്‍ നെറ്റിയില്‍
ചന്തമഴും നിന്‍ രൂപമീയെന്നുടെ
ചിന്തയിലൊരു വിഷുക്കണിയായ്‌.
വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)
വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)
വിഷുക്കണി (കവിത: ജോസ്‌ ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക