Image

വിഷുക്കാലം ആഘോഷമാക്കാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍

Published on 11 April, 2014
വിഷുക്കാലം ആഘോഷമാക്കാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍
ഇത്തവണ വിഷുക്കാലം ആഘോഷമാക്കാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍! മമ്മൂട്ടി നായകനാകുന്ന ഗ്യാങ്സ്റ്റര്‍, ദിലീപിന്‍െറ റിങ്മാസ്റ്റര്‍, പൃഥ്വിരാജിന്‍െറ സെവന്‍ത്ത് ഡേ, കുഞ്ചാക്കോ ബോബന്‍െറ പോളി ടെക്നിക്, ഫഹദ് ഫാസിലിന്‍െറ വണ്‍ ബൈ ടു എന്നീ ചിത്രങ്ങളാണ് ഏപ്രില്‍ 11മുതല്‍ തിയറ്ററുകളെ സജീവമാക്കുന്നത്. വിഷു പോരാട്ടത്തിന് ഇക്കുറി മോഹന്‍ലാലിന്‍െറ ചിത്രമില്ല.

ഗ്യാങ്സ്റ്റര്‍

ഡാഡികൂളിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന ‘ഗ്യാങ്സ്റ്റര്‍’ ആണ് വിഷുചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ളത്. അക്ബര്‍ അലി എന്ന അധോലോകനായകനായാണ് മമ്മൂട്ടി എത്തുന്നത്. ആരാധകര്‍ക്ക് ആവേശമുണര്‍ത്തുന്ന സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍. ‘ടാ തടിയാ’യിലൂടെ എത്തിയ ശേഖര്‍ മേനോന്‍ വില്ലന്‍ വേഷത്തിലുമുണ്ട്. നൈല ഉഷയാണ് നായിക. കുഞ്ഞനന്തന്‍െറ കടക്കുശേഷം മമ്മൂട്ടിക്കൊപ്പം വീണ്ടും നൈല എത്തുകയാണ്.
അപര്‍ണാ ഗോപിനാഥ്, കുഞ്ചന്‍, ജോണ്‍ പോള്‍, ടി.ജി. രവി, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. കാമറ: ആല്‍ബി, സംഗീതം: ദീപക് ദേവ്. അഹമ്മദ് സിദ്ദിഖും അഭിലാഷ് കുമാറുമാണ് തിരക്കഥ.
ഒ.പി.എമ്മും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 11ന് വിഷുചിത്രത്തില്‍ ആദ്യത്തേതായി ഗ്യാങ്സ്റ്റര്‍ എത്തും.

സെവന്‍ത്ത് ഡേ

പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിലത്തെുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് നവാഗതനായ ശ്യാംധര്‍ ഒരുക്കുന്ന സെവന്‍ത്ത് ഡേ. 42 വയസ്സുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡേവിഡ് എബ്രഹാമായാണ് പൃഥ്വി എത്തുന്നത്. ജനനി അയ്യര്‍ നായികയാകുന്ന ചിത്രത്തില്‍ ടോവിനോ തോമസ്, വിനയ് ഫോര്‍ട്ട്, ജോയ് മാത്യു തുടങ്ങിയവരും അഭിനയിക്കുന്നു. അരവിന്ദ് സ്വാമിയും ശ്രദ്ധേയ വേഷത്തിലുണ്ട്. സംഗീതം: ദീപക് ദേവ്, കാമറ: സുജിത് വാസുദേവ്. ഏപ്രില്‍ 12നാണ് റിലീസ്.

റിങ് മാസ്റ്റര്‍

ഇരട്ട സംവിധായകരായ റാഫി മെക്കാര്‍ട്ടിനിലെ റാഫി ഒറ്റക്ക് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് റിങ്മാസ്റ്റര്‍. മുഴുനീള കോമഡി എന്‍റര്‍ടെയ്നായ റിങ്മാസ്റ്ററില്‍ ഹണിറോസും കീര്‍ത്തി സുരേഷുമാണ് നായികമാര്‍. അജു വര്‍ഗീസ്, സായ്കുമാര്‍, ഗിന്നസ് പക്രു, കലാഭവന്‍ ഷാജോണ്‍, രഞ്ജിനി എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സിനിമകള്‍ക്കായി നായകളെ പരിശീലിപ്പിക്കുന്ന റിങ്മാസ്റ്റായാണ് ദിലീപിന്‍െറ കഥാപാത്രം. സംഗീതം: ഗോപീസുന്ദര്‍. എഡിറ്റിങ്: ശ്യാം ശശിധരന്‍. കാമറ: ഷാജി. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

വണ്‍ ബൈ ടു

ഫഹദ് ഫാസിലിന്‍െറ ആദ്യ പൊലീസ് വേഷവുമായാണ് ‘വണ്‍ ബൈ ടു’ എത്തുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനു ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യന്ന ചിത്രത്തില്‍ മുരളി ഗോപിയും മുഖ്യവേഷത്തിലുണ്ട്. ഹണി റോസാണ് നായിക. അഭിനയ, ശ്യാമപ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നു. പ്രമുഖ എഴുത്തുകാരന്‍ ജയമോഹന്‍െറ കഥക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. സംഗീതം: ഗോപീസുന്ദര്‍, കാമറ: ജോമോന്‍ തോമസ്.

പോളി ടെക്നിക്

നര്‍മത്തില്‍ പൊതിഞ്ഞ കുടുംബകഥയുമായാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി എം. പത്മകുമാര്‍ പോളി ടെക്നിക് ഒരുക്കിയിരിക്കുന്നത്. ഭാവനയാണ് നായിക. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, മാമുക്കോയ, അനില്‍ മുരളി, നിയാസ് ബക്കര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഓര്‍ഡിനറിയുടെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് പോളിടെക്നിക്കിന്‍െറ രചന. സ്വന്തമായി ബിസിനസ് തുടങ്ങാനിറങ്ങുന്ന നായകന്‍ നേരിടുന്ന പ്രതിസന്ധികളാണ് കഥ. ഭാവന ചിത്രത്തില്‍ പൊലീസുകാരിയായാണ്. ഗോപീസുന്ദറാണ് സംഗീതം. മൃണാലിനി ഗാന്ധി ഫിലിംസ് നിര്‍മിക്കുന്ന ചിത്രം 12നാണ് റിലീസ്.
.
ഈ വിഷുക്കാലത്തത്തെുന്ന മലയാള ചിത്രങ്ങള്‍ക്കെല്ലാം ഇംഗ്ളീഷ് പേരാണ് എന്നുള്ളതും കൗതുകമുണര്‍ത്തുന്നു.
.
വിഷുക്കാലം ആഘോഷമാക്കാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍
ഗ്യാങ്സ്റ്റര്‍
വിഷുക്കാലം ആഘോഷമാക്കാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍
സെവന്‍ത്ത് ഡേ
വിഷുക്കാലം ആഘോഷമാക്കാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍
റിങ് മാസ്റ്റര്‍
വിഷുക്കാലം ആഘോഷമാക്കാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍
വണ്‍ ബൈ ടു
വിഷുക്കാലം ആഘോഷമാക്കാന്‍ അഞ്ചു മലയാള ചിത്രങ്ങള്‍
പോളി ടെക്നിക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക