Image

ഡാലസിലെ സാഹിത്യ സമ്മേളനവും കാവ്യസന്ധ്യയും അവിസ്മരണീയമായി

പി.പി.ചെറിയാന്‍ Published on 14 November, 2011
ഡാലസിലെ സാഹിത്യ സമ്മേളനവും കാവ്യസന്ധ്യയും അവിസ്മരണീയമായി
ഗാര്‍ലന്‍ഡ് (ഡാലസ്): ഗാര്‍ലന്‍ഡിലുള്ള കേരള എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ 12 ശനിയാഴ്ച വൈകിട്ട് 3.30ന് കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സംഘടിപ്പിച്ച സാഹിത്യ സമ്മേളനവും കാവ്യസന്ധ്യയും അവിസ്മരണീയമായി.

ഡാലസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ സാഹിത്യകാരന്മാര്‍, കവികള്‍, സാഹിത്യാഭിരുചിയുള്ളവര്‍ എന്നിവര്‍ക്കായി എല്ലാ വര്‍ഷവും കേരള അസോസി യേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് എത്തിച്ചേര്‍ന്ന എല്ലാവരെയും പ്രസിഡന്റ് മാത്യു കോശി സ്വാഗതം ചെയ്തു. പ്രോഗ്രാം കോ - ഓര്‍ഡിനേറ്റര്‍ ജോസ് ഓച്ചാലില്‍ പ്രധാന അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി.

തൃശൂര്‍ കേരളവര്‍മ കോളജ്, തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ദീര്‍ഘകാലം പ്രഫസറായി സേവനം അനുഷ്ഠിച്ചു വിശ്രമജീവിതം നയിക്കുന്ന പ്രഫ. സാവിത്രി കൃഷ്ണന്‍ സാമൂഹിക - സാംസ്‌കാരിക പരിഷ്‌കര്‍ത്താവ് ശ്രീനാരായണ ഗുരുദേവനെ കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു.

ഏതാണ്ട് ആയിരത്തി ഇരുനൂറു വര്‍ഷത്തെ ശ്രീബുദ്ധ പാരമ്പര്യത്തെ തകര്‍ത്തു കൊണ്ട് മനുഷ്യനെ ചാതുര്‍വര്‍ണ്യ ജാതിവ്യവസ്ഥയില്‍ തളച്ചിട്ട് ആദിശങ്കരന്റെയും തുടര്‍ന്ന് ചെറുശേരിയും എഴുത്തച്ഛനും ചേര്‍ന്നു നടത്തിയ മാര്‍ഗത്തിലൂടെ സഞ്ചരിച്ചു ശക്തിപ്രാപിച്ച ഹിന്ദു സവര്‍ണ മേധാവിത്വത്തിന്റെ മര്‍ദ്ദന ഭരണത്തില്‍ നിന്നും അവര്‍ണരെ മോചിപ്പിക്കുവാന്‍ തന്റേടത്തോടെ സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിച്ച ധീരപുരുഷനാണ് ശ്രീനാരായണ ഗുരുവെന്ന് സാവിത്രി ടീച്ചര്‍ പറഞ്ഞു.

ഡാലസിലെ സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യ തറവാട്ടിലെ കാരണവരുമായ ഡോ. എം.എസ്.ടി നമ്പൂതിരി ശ്രീനാരായണ ഗുരുവിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ ആകൃഷ്ടനായി ചെറുപ്പത്തില്‍ തന്നെ പൂണൂല്‍ ഉപേക്ഷിച്ച സ്വന്തം അനുഭവം വിവരിച്ചു.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വേദാന്തത്തിലൂടെ ദൈവം കൈപ്പണിയായതില്‍ വസിക്കുന്നില്ല എന്നറിഞ്ഞു കണ്ണാടി, ഫലകം, വിളക്ക് തുടങ്ങി പ്രതിഷ്ഠകള്‍ നടത്തി അദൈ്വതാശ്രമത്തില്‍ ക്ഷേത്രത്തിനു പകരം പ്രാര്‍ഥനകള്‍ നടത്തുന്നതിനും വേദങ്ങള്‍ വായിക്കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തുകൊണ്ട് ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും ഈശ്വരനെ ആരാധിക്കാവുന്ന ഏക ദൈവ വിശ്വാസമാണ് ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം - ലാനാ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി പറഞ്ഞു.

സാഹിത്യ സമ്മേളനത്തിനുശേഷം നടന്ന കാവ്യസന്ധ്യയില്‍ ചാക്കോ ജോണ്‍സണ്‍ (വയലാറിന്റെ രാവണപുത്രി), പുരുഷോത്തമന്‍ കോമപറമ്പില്‍ (കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി), മറിയാമ്മ ജോര്‍ജ് (കോളാമ്പി), ജോസന്‍ ജോര്‍ജ് (വി. മധുസൂദനന്‍ നായരുടെ നാറാണത്തുഭ്രാന്തന്‍), ഹരിദാസ് തങ്കപ്പന്‍ (ചങ്ങമ്പുഴയുടെ സ്പന്ദിക്കുന്ന അസ്ഥിമാടം), മീനു മാത്യു (ഒഎന്‍വിയുടെ പുനരഭി), ജോസ് വര്‍ഗീസ് (പത്രാധിപര്‍ക്കുള്ള കവിത) എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക