Image

എഴുത്തുകാര്‍ സ്വന്തം വിഗ്രഹങ്ങളെ പ്രതിഷ്‌ഠിക്കുക (ലേഖനം: ജോണ്‍ ഇളമത)

Published on 06 April, 2014
എഴുത്തുകാര്‍ സ്വന്തം വിഗ്രഹങ്ങളെ പ്രതിഷ്‌ഠിക്കുക (ലേഖനം: ജോണ്‍ ഇളമത)
എഴുത്ത്‌, ദൈവത്തിന്‍െറ വരദാനമാണ്‌, അല്ലെങ്കില്‍ സ്വന്തം വ്യക്‌തിത്തിന്‍െറ പ്രതിഫലനമാണ്‌. നിങ്ങള്‍ക്ക്‌ മറ്റൊരാളെ ആരാധിക്കാം. എന്നാല്‍ അനുകരിക്കാനോ, അതു നാം തന്നെ എന്ന്‌, പരകായ പ്രവേശനം നടത്താനോ കഴിയുമോ! .തകഴിക്ക്‌, തകഴി ആകാനും, മാധവ കുട്ടിക്ക്‌, മാധവികുട്ടി ആകാനും കഴിയുന്നത്‌, വ്യക്‌തിത്തിലടങ്ങിയിരിക്കുന്ന അനുഗ്രഹ സിദ്ധികൊണ്ടുതന്നെ. അവരുടെ, കഥയുടേയോ, കവിതയുടേയോ, ആഖ്യാനരീതികള്‍ പഠിക്കാം. എന്നാല്‍ നാംഒരിക്കലും അവരോട്‌ തുലനംചെയ്‌ത്‌, അവാരാണ്‌ നാമും എന്നുചിന്തിക്കുന്നത ്‌അര്‍ത്ഥശൂന്യം!

വായനയിലൂടെയും, പഠനത്തിലൂടെയും, എഴുത്തിലൂടെയും, സ്വന്തം വിഗഹങ്ങളെപ്രതിഷ്‌ഠിക്കുവാന്‍ കഴിയുന്നവര്‍ക്കുമാത്രമേ യഥാര്‍ത്ഥ എഴുത്തുകാരാകാനാകൂ. സ്വന്തം ശൈലി,ആവിഷ്‌ക്കരിക്കമ്പോള്‍, എഴുത്തില്‍ നമ്മുടെ ബിംബങ്ങള്‍ പ്രതിഷ്‌ഠിക്കപ്പെടുന്നു. അതുതന്നെയല്ലേസര്‍ഗ്ഗശക്‌തി. മലയാളസാഹിത്യത്തില്‍ വേറിട്ടുനില്‍ക്കുന്നു,`ബഷീര്‍ സാഹിത്യം'.സ്വന്തം ആഖ്യാനചാതുര്യം കൊണ്ട്‌ ബഷീര്‍, ഭാഷയിലെ നിഘണ്ഡുവില്‍ പുതിയവാക്കുകള്‍ വരെ സൃഷ്‌ടിച്ചു.

അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍, സര്‍ഗഗ്‌ശക്‌തിയും, ശൈലിയുമുള്ളകുറേ എങ്കിലും എഴുത്തുകാരുണ്ട്‌. അവര്‍ക്ക്‌ ആരുടെയും ഏണി ആവശ്യമില്ല. എഴുത്തുകൊണ്ട്‌കരുത്ത്‌ തെളിയിക്കാന്‍, സര്‍ഗ്ഗഭാവനഉള്ളവര്‍ക്ക്‌, വായനയും, പഠന നിരീക്ഷണവും മാത്രംമതി.നമ്മുക്ക്‌, ഭാഷാജ്‌ഞാനവും, ഭാവനയും, ശൈലിയുമെണ്ടങ്കില്‍, വാക്‌ധോരണയുമുണ്ടെങ്കില്‍, എന്തിന്‌ മറ്റ്‌ പ്രശസ്‌തരെ അനുധാവനംചെയ്യുന്നു. എന്നാല്‍ അവരുടെനല്ല ഉപദേശങ്ങള്‍ സീകരിക്കുന്നത്‌നന്ന്‌്‌. ഏതുമണ്ഡലത്തിലും, സ്വന്തം കരുത്തു തെളിയിക്കുന്നത്‌, അറിവും, ആത്മവിശ്വാസവും കൊണ്ടാണ്‌ അറിവ്‌ നമ്മുടെ അവകാശമാണ്‌. നാം തേടുബോള്‍ അത്‌ നമ്മേ അന്വഷിച്ചെത്തുന്നു.നാട്ടിലെഎഴുത്തുകാര്‍ക്ക്‌, നമ്മുടെ ശൈലിയേയോ, അറിവിനേയോ, വേര്‍തിരിക്കാനാവില്ല. അവരല്ലല്ലോ തീരുണ്ടത്‌, നാം എന്തൊക്കെ വിഷയങ്ങളെപ്പറ്റി എഴുതേണ്ടതെന്നും,എങ്ങനെ എഴുതണമെന്നും,എന്തെഴുതണമെന്നും. സ്വയം തീരുമാനിക്കേണ്ടതു തന്നെ. എന്നാല്‍ എഴുത്തിന്‌, പാരായണ സുഖംഉണ്ടാകണം,. അത്രമാത്രം.

ഈ അടുത്തകാലങ്ങളില്‍ പ്രവാസി എഴുത്തുകാരില്‍, ആദ്യം എഴുതി തുടങ്ങിയ ആവേശംകാണാനില്ല.എഴുത്ത്‌ തപസ്യയാണ്‌. കഴിവുള്ളവര്‍ തുടര്‍ന്ന്‌ എഴുതികൊണ്ടേയിരിക്കുക. പരിശ്രമം സര്‍ഗ്ഗശക്‌തിയെ പരിപോഷിപ്പിക്കട്ടെ. എഴുത്ത്‌ ശക്‌തമാക്കണം.പുതിയ വിഷയങ്ങളും, ആഖ്യാന തലങ്ങളും കണ്ടെത്തണം. ഒരുകാലത്ത്‌ ഡല്‍ഹിയില്‍ നിന്നെഴുതിയ പ്രവാസി-(അങ്ങനെ പല എഴുത്തുകാരും ചിന്തിക്കുന്നതിനോട്‌, ഈ ലേഖകനു യോജിപ്പില്ല, അറേബ്യന്‍ നാടുകളില്‍ ഉള്ളഎഴുത്തകാരെ പ്രവാസികള്‍ എന്നുവിളിക്കാം, കാരണം അവര്‍ നിര്‍ബന്ധമായും, തിരികെ മാതൃരാജ്യത്തേക്ക്‌ മടങ്ങേണ്ടതുകൊണ്ട്‌. മറ്റ്‌ മാതൃരാജ്യം വിട്ടു വിദേശത്തു പോയവര്‍, കുടിയേറ്റക്കാരും) മലാളസാഹിത്യത്തില്‍, മുഖ്യധാരയില്‍ മുമ്പന്തിയില്‍ നിരന്നത്‌. ഇന്നിതാഇപ്പേള്‍, അറേബ്യന്‍ നാടുകളില്‍നിന്ന്‌ എത്രഎത്രഎഴുത്തുകാര്‍, മലയാളസാഹിത്യ മുഖ്യധാരയില്‍ എത്തി നില്‍ക്കുന്നു, എന്നാല്‍ അമേരിക്കയിലെ സ്‌ഥിതി തികച്ചും വ്യത്യസ്‌തം! ഇവിടെഭാഷയുടെ നിലനല്‍പ്പ്‌എത്രകാലംകൂടി!

കാലം നമ്മുക്കു മുമ്പില്‍ ഒരു കുതിരയേപോലെ പായുന്നു.അമേരിക്കയില്‍, മലയാളികുടിയേറ്റ സംസക്കാരത്തില്‍, കരിനിഴല്‍ ആരംഭിക്കാന്‍ ഇനി അധികനാളുകളില്ല. കുടിയേറ്റക്കാരും, ഒന്നാംതലുറയും, ഭാഷയേയും ,സംസ്‌ക്കാരത്തെയും, പാരമ്പര്യത്തെയും, ഒരുവിധം പിരിരക്ഷിച്ചു. എന്നാല്‍ ഇനിയുള്ള തലമുറവ്യത്യസ്‌തരാണെന്ന്‌ നാമെല്ലാം ചിന്തിക്കുന്നു.വരും തലമുറയ്‌ക്ക്‌ എത്ര നാള്‍നമ്മുടെഭാഷയേയും, സംസ്‌ക്കാരത്തെയും കെട്ടിഉറപ്പിക്കാനാകും.ഇതൊരു കുടിയേറ്റപ്രവാഹമാണ്‌.ഈപ്രവാഹത്തില്‍ ഒരു സങ്കരസംസ്‌ക്കാരത്തിന്‍െറ ചായകൂട്ടിലലിഞ്ഞ്‌, നമ്മുടെവരും തലമുറക്ക്‌പുതിയ രൂപവും, ഭാവവും, കൈവരിക്കുമെന്നത്‌, തര്‍ക്കമറ്റ വസ്‌തുതതന്നെ.

അതുകൊണ്ട്‌ അടുത്തകാലംവരെ എഴുതികൊണ്ടിരുന്നവര്‍, ഉണര്‍വേഉാടെ വീണ്ടുംസജ്ജീവമകേണ്ടതുണ്ട്‌. ഈസുവര്‍ണ്ണാവസരം നമ്മുക്കുള്ളതാണ്‌. ഇവിടെ മലയാളി എഴുത്തുകാരുണ്ടായിട്ടുണ്ടെന്നും, അവരെല്ലാം മലയാളസാഹിത്യ മുഖ്യധാരയില്‍ വളരെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും, വരുംകാലചരിത്രങ്ങളില്‍ കോറിയിടപ്പെടേണ്ടതുണ്ട്‌. അല്ലാതെ ഒരാഗേള അവാര്‍ഡും, പരസ്‌പരം പുകഴ്‌ത്തലുകളും, കൊണ്ട ്‌നമ്മുടെ ശ്രേഷ്‌ഠ മലയാള ഭാഷക്കോ, സാഹിത്യത്തിനോ എന്തുനേട്ടം .നാം കരുത്തോടുകൂടി എഴുതി, നമ്മുടെ ഭാഷാസാഹിത്യത്തില്‍ സ്വന്തം വിഗ്രഹങ്ങളെ പ്രതിഷ്‌ഠിക്കുക. ഭൂമിഉള്ളിടത്തോളം കാലം എഴുത്തുമരിക്കില്ല. ഇന്നെഴുതുന്ന രചനകള്‍, വരും തലമുറകള്‍, വായിട്ടെ, ചര്‍ച്ച ചെയ്യപ്പെടട്ടെ. അല്ലെങ്കില്‍ പൂര്‍വ്വികരെപ്പറ്റി അഭിമാനം കൊള്ളട്ടെ!പ്രവാസികളുടെ അടുത്ത തലമുറ എത്തും വരെ നമ്മുക്ക്‌,ശ്രേഷ്‌ഠ മലയാളത്തെധന്യമാക്കാം. അതുകഴിഞ്ഞാല്‍ ആര്‍ക്കറിയാം, വരാന്‍പോകുന്ന സംസ്‌ക്കാര വ്യതിയാനങ്ങള്‍! എങ്കിലും എന്നും, എവിടയും ചരിത്രാന്വേഷകരുണ്ടാകും. വരും കാലങ്ങളില്‍ പൂര്‍വ്വികരുടെ പുരാണംതേടിപോകുന്ന പ്രവാസി മലയാളി തലമുറയുടെ അന്വേഷണത്തില്‍ അവുടെ പൂര്‍വ്വികര്‍കരുത്തരും, സംസ്‌ക്കാര സമ്പന്നരും, സാഹിത്യ നിപുണരുമായിരുന്നു എന്നറിയുമ്പോള്‍, മറ്റൊരുസിന്ധു നദിതട സംസക്കാരത്തിന്‍െറ ചാരുതയോടെ അവര്‍ക്ക്‌ തല ഉയര്‍ത്തിപിടിച്ച്‌്‌, പറയാന്‍കഴിഞ്ഞേക്കും, ഞങ്ങള്‍ക്കിവിടെ ഈ കുടിയേറ്റരാജ്യത്ത്‌, മറ്റുജനവിഭാഗത്തോടൊപ്പം, ശ്രേഷ്‌ഠമായ പാരമ്പര്യമുണ്ടെന്ന്‌!.
എഴുത്തുകാര്‍ സ്വന്തം വിഗ്രഹങ്ങളെ പ്രതിഷ്‌ഠിക്കുക (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക