Image

ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം പ്രമേയമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ഇനം’ തിയറ്ററില്‍നിന്ന് പിന്‍വലിച്ചു

Published on 01 April, 2014
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം പ്രമേയമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ഇനം’ തിയറ്ററില്‍നിന്ന് പിന്‍വലിച്ചു
ചെന്നൈ: ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം പ്രമേയമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ഇനം’ (സിലോണ്‍) വിതരണക്കാരായ തിരുപ്പതി ബ്രദേഴ്സ് തിയറ്ററില്‍നിന്ന് പിന്‍വലിച്ചു. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിനെതിരെ വൈകോ അടക്കമുള്ളവരും തമിഴ് സംഘടനകളും രംഗത്തത്തെിയിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ ആശയകുഴപ്പങ്ങള്‍ ഇല്ലാതിരിക്കാന്‍ ചിത്രം പിന്‍വലിക്കുന്നതായി തിരുപ്പതി ബ്രദേഴ്സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥിയായ രജനി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. ചിത്രത്തില്‍ എല്‍.ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്നും ഇത് തമിഴ് വികാരം മുറിപ്പെടുത്തുമെന്നുമാണ് ആരോപണം. തമിഴ് സംഘടനകളുടെ ആവശ്യപ്രകാരം അഞ്ച് രംഗങ്ങള്‍ ചിത്രത്തില്‍നിന്ന് നീക്കുകയും ചിലത് നിശ്ശബ്ദമാക്കുകയും ചെയ്ത ശേഷമാണ് വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിലത്തെിയത്.
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം പ്രമേയമാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘ഇനം’ തിയറ്ററില്‍നിന്ന് പിന്‍വലിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക