Image

പ്രമുഖ നടന്‍ കമല്‍ഹാസന്‍ പത്മഭൂഷണും നടി വിദ്യ ബാലന്‍ പത്മശ്രീയും ഏറ്റുവാങ്ങി

Published on 01 April, 2014
പ്രമുഖ നടന്‍ കമല്‍ഹാസന്‍ പത്മഭൂഷണും നടി വിദ്യ ബാലന്‍ പത്മശ്രീയും ഏറ്റുവാങ്ങി
ന്യൂഡല്‍ഹി: പത്മ പുരസ്കാരങ്ങള്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. വിഖ്യാത ശാസ്ത്രജ്ഞന്‍ ഡോ. ആര്‍.എ. മഷേല്‍കറിന് പത്മവിഭൂഷണ്‍ സമ്മാനിച്ചു. പ്രമുഖ നടന്‍ കമല്‍ഹാസന്‍ പത്മഭൂഷണും നടി വിദ്യ ബാലന്‍ പത്മശ്രീയും ഏറ്റുവാങ്ങി. പത്മശ്രീ ലഭിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരി ചടങ്ങിന് എത്തിയില്ല.
ഒരു പത്മവിഭൂഷണ്‍, 12 പത്മഭൂഷണ്‍, 53 പത്മശ്രീ എന്നിവയാണ് സമ്മാനിക്കപ്പെട്ടത്. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, പി. ചിദംബരം, മുഖ്യ തെരഞ്ഞെടുപ്പു കമീഷന്‍ വി.എസ്. സമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പു വേളയായതിനാല്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അടക്കം വിവിധ പാര്‍ട്ടി നേതാക്കള്‍ എത്തിയിരുന്നില്ല.
പ്രമുഖ നടന്‍ കമല്‍ഹാസന്‍ പത്മഭൂഷണും നടി വിദ്യ ബാലന്‍ പത്മശ്രീയും ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക