Image

പ്രിയാമണി ഫഹദിന്റെ നായിക

Published on 31 March, 2014
പ്രിയാമണി ഫഹദിന്റെ നായിക
വിനോദ്‌ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാമണി നായികയാവുന്നു. ന്യൂജനറേഷന്‍ നായകന്‍ ഫഹദ്‌ ഫാസിലാണ്‌ നായകനാവുന്നത്‌. ചിത്രത്തിലെ മറ്റു താരങ്ങളെ നിര്‍ണയിച്ചു വരുന്നതേയുള്ളു. ഡയറി !ഒഫ്‌ എ ഹൗസ്‌വൈഫ്‌ എന്ന ഹ്രസ്വചിത്രമാണ്‌ നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം വിനോദിന്‌ നേടിക്കൊടുത്തത്‌.

ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രിയാണ്‌ ഫഹദിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ഇഷ തല്‍വാറാണ്‌ നായിക. പൃഥ്വിരാജിനൊപ്പം പെയിന്റിംഗ്‌ ലൈഫ്‌ എന്ന സിനിമയിലാണ്‌ പ്രിയാമണി ഇപ്പോള്‍ അഭിനയിച്ചുവരുന്നു.
പ്രിയാമണി ഫഹദിന്റെ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക