Image

ചേരമാന്‍ പെരുമാളിന്‍െറ ജീവിതം വെള്ളിത്തിരയിലത്തെുന്നു : പെരുമാളായി മമ്മൂട്ടി വേഷമിടും

Published on 30 March, 2014
ചേരമാന്‍ പെരുമാളിന്‍െറ ജീവിതം വെള്ളിത്തിരയിലത്തെുന്നു :  പെരുമാളായി മമ്മൂട്ടി വേഷമിടും
മസ്കത്ത്: കേരളചരിത്രത്തിലെ ഇതിഹാസ നായകനായ ചേരമാന്‍ പെരുമാളിന്‍െറ ജീവിതം വെള്ളിത്തിരയിലത്തെുന്നു. മമ്മൂട്ടി പെരുമാളായി വേഷമിടും. മസ്കത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിനത്തെിയ മമ്മൂട്ടി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ചേരമാന്‍ പെരുമാളിന്‍െറ ജീവിതം സിനിമയാക്കാമെന്ന നിര്‍ദേശവുമായി ഒരു സംവിധായകന്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി സൂചിപ്പിച്ചു. തത്ത്വത്തില്‍ ഈ പ്രോജക്ട് അംഗീകരിച്ചിട്ടുണ്ട്. ഒമാന്‍ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് സിനിമ നിര്‍മിക്കാനാണ് പദ്ധതി.

കേരളം ഭരിച്ചിരുന്ന രാജാവാണ് ചേരമാന്‍ പെരുമാള്‍. അക്കാലത്ത് രാജ്യം സന്ദര്‍ശിച്ച അറബ് വ്യാപാരികളില്‍നിന്ന് ഇസ്ലാമിനെ കുറിച്ചറിഞ്ഞ അദ്ദേഹം മക്കയിലേക്ക് യാത്ര തിരിച്ചു. അവിടെവെച്ച് പ്രവാചകനെ അദ്ദേഹം കണ്ടുവെന്നും ഇസ്ലാം സ്വീകരിച്ചുവെന്നുമാണ് വിശ്വാസം. അദ്ദേഹത്തിന്‍െറ സ്മരണാര്‍ഥമാണ് കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി നിര്‍മിച്ചിരിക്കുന്നത്.
ചേരമാന്‍ പെരുമാളാണ് കേരളത്തില്‍ ഇസ്ലാമിന്‍െറ വ്യാപനത്തിന് നാന്ദി കുറിച്ചതെന്നാണ് വിശ്വാസം.

പെരുമാളിന്‍െറ ജീവിതത്തില്‍ അവഗണിക്കാനാകാത്ത സാന്നിധ്യമാണ് ഒമാന്‍. മക്കയില്‍നിന്ന് കേരളത്തിലേക്കുള്ള മടക്കയാത്രക്കിടെ ഒമാനിലെ സലാലയില്‍വെച്ച് പെരുമാള്‍ നിര്യാതനായി എന്നാണ് ചരിത്രം. സലാലയില്‍ പെരുമാളിന്‍േറതെന്ന് വിശ്വസിക്കുന്ന ഖബറുമുണ്ട്. കേരളവും അറബ് രാജ്യങ്ങളും തമ്മില്‍ ശക്തമായ വാണിജ്യബന്ധം നിലനിന്നിരുന്നുവെന്നത് ചരിത്രമാണെന്ന് മമ്മൂട്ടി പറയുന്നു. ഇതിഹാസ മാനങ്ങളുള്ള ഇത്തരമൊരു വന്‍ സംരംഭത്തിന്‍െറ ഭാഗമാകുന്നതിന്‍െറ ആവേശത്തിലാണ് ഞാന്‍ -മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ചേരമാന്‍ പെരുമാളിന്‍െറ ജീവിതം വെള്ളിത്തിരയിലത്തെുന്നു :  പെരുമാളായി മമ്മൂട്ടി വേഷമിടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക