Image

തെലുങ്ക്‌ ദൃശ്യത്തിലെ പോലീസ്‌ വേഷം ആശാ ശരത്തിനു തന്നെ

Published on 25 March, 2014
തെലുങ്ക്‌ ദൃശ്യത്തിലെ പോലീസ്‌ വേഷം ആശാ ശരത്തിനു തന്നെ
കൊച്ചി: എക്കാലത്തേയും സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ തെലുങ്ക്‌ ദൃശ്യത്തിലെ പോലീസ്‌ വേഷം ആശാ ശരത്തിനു തന്നെ ലഭിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. പി വസുവാണ്‌ തെലുങ്കില്‍ ദൃശ്യം ഒരുക്കുന്നത്‌. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയയ ജീത്തു ജോസഫ്‌ ചിത്രം ദൃശ്യത്തിന്‌ വിവിധ ഭാഷകളില്‍ റീമേക്ക്‌ ഒരുങ്ങുകയാണ്‌. തെലുങ്കിലും തമിഴിലും ചിത്രം ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ ഇതിനോടകം തന്നെ പുറത്ത്‌ വന്നു.

ദൃശ്യം തെലുങ്കിലേയ്‌ക്ക്‌ മൊഴിമാറുമ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ നവ്യ നായരും ചിത്രത്തിനൊപ്പമുണ്ട്‌. മലയാളത്തില്‍ മീന ചെയ്‌ത വേഷമാണ്‌ തെലുങ്കില്‍ നവ്യ ചെയ്യുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.സീരിയല്‍ രംഗത്ത്‌ നിന്ന്‌ സിനമയിലേക്ക്‌ എത്തിയ ആശ ശരത്തിനും ദൃശ്യത്തിന്‍റെ തെലുങ്ക്‌ പതിപ്പ്‌ കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
തെലുങ്ക്‌ ദൃശ്യത്തിലെ പോലീസ്‌ വേഷം ആശാ ശരത്തിനു തന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക