Image

അഭിനയം നിര്‍ത്തില്ല, വാര്‍ത്തകള്‍ തെറ്റ്‌: മംമ്‌ത

Published on 25 March, 2014
അഭിനയം നിര്‍ത്തില്ല, വാര്‍ത്തകള്‍ തെറ്റ്‌: മംമ്‌ത
അഭിനയം നിര്‍ത്തുന്നു എന്നത്‌ വ്യാജ വാര്‍ത്തയാണെന്നും വാര്‍ത്തകള്‍ക്ക്‌ അടിസ്ഥാനമില്ലെന്നും മംമ്‌ത ട്വിറ്ററിലൂടെ അറിയിച്ചു. തുടങ്ങാനിരിക്കുന്ന ഒരു ചാനലിന്റെ ട്രയല്‍ റണ്‍ മാത്രമായിരുന്നു അത്‌. ഈ ഒരൊറ്റ വാര്‍ത്ത കൊണ്ട്‌ അവര്‍ക്കു കിട്ടേണ്ടത്‌ കിട്ടി. ഹംഗാമ ഹോഗയ എന്നാണ്‌ മംമ്‌തയുടെ ട്വീറ്റ്‌.

അഭിനയം ഏറെ ഇഷ്ടമാണ്‌. എന്നാല്‍ ശരീരം അനുവദിക്കാത്തതുകൊണ്ട്‌ അഭിനയത്തോട്ട്‌ വിട പറയേണ്ട സാഹചര്യമാണ്‌. അഭിനയത്തില്‍ നിന്ന്‌ വിട്ടു നില്‍ക്കുമെങ്കിലും പിന്നണി ഗാനരംഗത്ത്‌ താരമുണ്ടാകുമെന്നും വ്യാജവാര്‍ത്തകളില്‍ ഉണ്ടായിരുന്നു.

രണ്ട്‌ തവണ അര്‍ബുദത്തെ അതിജീവിച്ച മംമ്‌ത ടു നോറ വിത്ത്‌ ലവ്‌ എന്ന ചിത്രത്തിലൂടെയാണ്‌ തിരിച്ചുവരുന്നത്‌. ശക്തമായ ഒരു മുസ്ലീം പെണ്‍കുട്ടിയുടെ വേഷമാണ്‌ ചിത്രത്തില്‍ മംമ്‌തയ്‌ക്ക്‌. അനില്‍ ബാബു കൂട്ടുകെട്ടിലെ ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിത്രീകരണം ഏറെ കുറേ പൂര്‍ത്തിയായി.
അഭിനയം നിര്‍ത്തില്ല, വാര്‍ത്തകള്‍ തെറ്റ്‌: മംമ്‌ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക