Image

ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Published on 25 March, 2014
ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവില്ലെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോ അറിയിച്ചു. പത്രികയില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ്. പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് നാളെ അന്തിമ തീരുമാനമുണ്ടകും.

ജോസ് കെ. മാണി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച ഫോം എയില്‍ പാര്‍ട്ടി ചെയര്‍മാനായി കെ.എം. മാണി ഒപ്പിട്ടതിലെ അപാകം ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വരണാധികാരി പത്രിക സ്വീകരിക്കുന്നത് നീട്ടിവച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ സി.എഫ്. തോമസാണെന്നും അതുകൊണ്ട് കെ.എം. മാണിക്ക് ജോസ് കെ. മാണിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ജോയ് എബ്രഹാമിനെ ചുമതലപ്പെടുത്താന്‍ അധികാരമില്ലെന്നും കാണിച്ചാണ് പരാതി നല്‍കിയത്. എന്നാല്‍ 2008ല്‍ പാര്‍ട്ടി കെ.എം. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
Join WhatsApp News
Aniyankunju 2014-03-25 09:10:30
കേരള കോണ്‍ഗ്രസ് (M) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണിക്കെതിരെ LDF വീണ്ടും പരാതി നല്‍കി. ജോസ് K. മാണിയുടെ നാമനിര്‍ദേശ പത്രികയില്‍ പാര്‍ട്ടി ചെയര്‍മാനായ മാണി മന്ത്രിസ്ഥാനം മറച്ചുവെച്ച് MLA എന്ന് രേഖപ്പെടുത്തിയതാണ് പരാതിക്കടിസ്ഥാനം. കേരള കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് പാര്‍ട്ടി ചെയര്‍മാന് മന്ത്രിയാകാന്‍ കഴയില്ല. റിട്ടേണിങ്ങ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക