Image

വമ്പത്തി: നൈല ഉഷ നായിക

Published on 24 March, 2014
വമ്പത്തി: നൈല ഉഷ നായിക
നവാഗത സംവിധായകന്‍ രമ്യ രാജ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന വമ്പത്തി എന്ന ചിത്രത്തില്‍ നൈല ഉഷ നായികയാകുന്നു.

സ്‌മിത എന്ന ഡോക്ടറുടെ വേഷമാണ്‌ നൈലയുടേത്‌. ഒരു ഹൗസ്‌ സര്‍ജനായും ഡോക്ടറായും എത്തുന്ന സ്‌മിതയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഫഹദ്‌ അവതരിപ്പിക്കുന്ന മദന്‍ എന്ന ചെറുപ്പക്കാരന്‍ എത്തുന്നു. തുടര്‍ന്ന്‌ പല പ്രതിസന്ധി ഘട്ടങ്ങളിലും മദന്റെ സഹായത്തിന്‌ നൈല എത്തുന്നതിലൂടെയുമാണ്‌ കഥ പുരോഗമിക്കുന്നത്‌.

ഒരു യഥാര്‍ത്ഥ സംഭവം ആസ്‌പദമാക്കിയാണ്‌ സിനിമയ്‌ക്ക്‌ കഥയൊരുക്കിയിരിക്കുന്നത്‌. കാടും കാടിനോട്‌ ചേര്‍ന്നുള്ള ഒരു അങ്ങാടിയിലുമാണ്‌ കഥ നടക്കുന്നത്‌. കേരളത്തിലും തമിഴ്‌നാട്ടിലുമാണ്‌ ചിത്രീകരണം നടക്കും.
വമ്പത്തി: നൈല ഉഷ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക