കുത്തും കോമയുമിടാന്‍, എന്തു ചോദിക്കണമെന്ന് തീരുമാനിക്കാന്‍ അദ്ധ്യാപകന്
സ്വാതന്ത്ര്യമുണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പരസ്യമായി കൈവെട്ടി ജയിലില്‍
പോകാനും, വേണ്ടിവന്നാല്‍ തല വെട്ടി കൊലക്കയര്‍ ഏറ്റുവാങ്ങാനും, അല്ലെങ്കില്‍
കെട്ടിപ്പിടിച്ച് പൊട്ടിത്തെറിക്കാനും ഉള്ള സ്വാതന്ത്ര്യം
തീവ്രവാദികള്ക്കുമുണ്ട്. സ്വന്തം കുട്ടികളുടെ നന്മയ്ക്ക് എന്തും ത്യജിക്കാന്‍
തയാറായ മലയാളികള്‍! അവര്‍ കുട്ടികളെ കോളജില്‍ അയയ്ക്കുന്നത് നല്ലവണ്ണം പഠിച്ച്,
മാന്യമായ നിലയില്‍ എത്തുന്നതിനാണ്. അതിനുതക്ക നിലവാരവും അച്ചടക്കവും അവര്‍
കോളജില്‍ നിന്നും പ്രതീക്ഷിക്കുന്നു. അതുണ്ടാക്കി കൊടുക്കേണ്ട ബാദ്ധ്യത
മാനേജ്മെന്റിനുണ്ട്. എല്ലാ ജാതിമതസ്ഥരും പഠിക്കുന്ന കോളജില്‍ ആരുടേയും മതവികാരം
വൃണപ്പെടാതെ നോക്കേണ്ട ഭാരിച്ച ഉത്തരവാദിത്വം മാനേജ്മെന്റ് എടുത്തേ പറ്റൂ. !
അതിനുണ്ടാകുന്ന എല്ലാ തടസ്സവും മുളയിലേ നുള്ളിക്കളയേണ്ടതാണ്. അതുകൊണ്ടുതന്നെ
അദ്ധ്യാപകനെ പുറത്താക്കിയത് നൂറുശതമാനം ശരിയുമാണ്.
സ്വന്തം സ്ഥാനം
ഉറപ്പിക്കുന്നതിന് എന്തു മ്ലേച്ഛമായ പ്രവര്‍ത്തി ചെയ്യുന്നതിനും, അതിനുള്ള ശിക്ഷ
സമൂഹത്തില്‍ നിന്നോ, ദൈവത്തില്‍ നിന്നോ ഏറ്റുവാങ്ങുന്നതിനുമുള്ള സ്വാതന്ത്ര്യം
അദ്ധ്യാപകന്റെ ഡിപ്പാര്‍ട്ട്മെന്റിലെ മറ്റുള്ളവര്‍ക്കുമുണ്ട്.
പ്രായോഗികമായി മാത്രം ചിന്തിക്കാന്‍ അറിയുന്ന പാവം സലോമി. മറ്റെല്ലാ
വഴികളും അടഞ്ഞപ്പോള്‍, സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ കണ്ട ഏക പോംവഴി!
ആത്മഹത്യ!
മാര്‍ച്ച് 31-ന് പത്തുദിവസം മുമ്പ്, അങ്ങനെ മനുഷ്യമനസാക്ഷി
ഉണര്‍ത്തുക! മാനേജ്മെന്റിന്റേയും! മാര്‍ച്ച് 30-നെങ്കിലും അദ്ധ്യാപകനെ
തിരിച്ചെടുപ്പിക്കാന്‍ ഈ ഒരു പോംവഴിയെ അവര്‍ കണ്ടുള്ളൂ. അതു വിജയിക്കുകയും ചെയ്യും!
Joseph T.J a/c no.10246050333 IFC code. SBIN 0010592 swift code SBINBB395 Muvattupuzha town branch. velloorkunnam, Muvattupuzha. Ernakulam Dist