Image

ഷിക്കാഗോ സെന്റ് മേരീസില്‍ വി. യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി Published on 10 November, 2011
ഷിക്കാഗോ സെന്റ് മേരീസില്‍ വി. യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു.

ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയില്‍ വി. യുദാശ്ലീഹായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഒന്‍പത് ദിവസം നീണ്ടുനിന്ന നൊവേനയെ തുടര്‍ന്ന് ഒന്‍പതാം ദിവസം ആഘോഷകരമായ പാട്ടുകുര്‍ബാനയും, വചനശുശ്രൂഷയും, നൊവേനയും നടത്തപ്പെട്ടു.

തിരുനാള്‍ ദിവസം റവ. ഫാ. മാത്യു മണക്കാട്ടിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ക്‌നാനായ റീജിയണിലെ 13 വൈദികര്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഫാ. തോമസ് മുളവനാല്‍ തിരുനാള്‍ സന്ദേശം നല്‍കി. വികാരി മോണ്‍. എബ്രാഹം മുത്തോലത്ത്, ഫാ. സജി പണര്‍കയില്‍, ഫാ. മേലേടം, ഫാ. ശൗര്യാമാക്കില്‍, ഫാ. ജെയിംസ് പോങ്ങാന, ഫാ. ജോസ് തറയ്ക്കല്‍, ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍, ഫാ. ഡൊമിനിക്, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫാ. പത്രോസ് ചമ്പക്കര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ഒന്‍പത് ദിവസം നീണ്ടുനിന്ന നൊവേന വിവിധ ആളുകള്‍ പ്രസുദേന്തിമാരായ നൊവേന ഏറ്റുകഴിക്കുകയുണ്ടായി. ക്‌നാനായ റീജിയണിലെ മുഴുവന്‍ വൈദികരും സെന്റ് മേരീസ് ദേവാലയത്തില്‍ ഒന്നിച്ചുകൂടി നടത്തിയ സമൂഹബലി തിരുനാളില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് പുത്തന്‍ ആത്മീയ അനുഭവമായി മാറി.

ഒന്‍പത് ദിവസം നീണ്ടുനിന്ന നൊവേനയ്ക്കും അവസാന ദിവസം തിരുനാളിനും പോള്‍സണ്‍ കുളങ്ങര, ജോണ്‍ പാട്ടപ്പതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയിസ് മറ്റത്തിക്കുന്നേല്‍, സി. സേവ്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി
ഷിക്കാഗോ സെന്റ് മേരീസില്‍ വി. യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു.
ഷിക്കാഗോ സെന്റ് മേരീസില്‍ വി. യൂദാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക