Image

ജോണ്‍ ഹോനായി: അന്‍സിബ നായിക

Published on 13 March, 2014
ജോണ്‍ ഹോനായി: അന്‍സിബ നായിക
നവാഗതനായ ടി തൗഫീഖ്‌ സംവിധാനം ചെയ്യുന്ന ജോണ്‍ ഹോനായി എന്ന ചിത്രത്തില്‍ നടി അന്‍സിബ നായികയാകുന്നു. കൃഷ്‌ സത്താറാണ്‌ നായകന്‍. ഒരു പത്ര വില്‌പനക്കാരന്റെ വേഷമാണ്‌ കൃഷിന്റേത്‌. പത്രവിതരണത്തിനിടെ അന്‍സിബയുടെ കഥാപാത്രവുമായി കൃഷ്‌ പ്രണയത്തിലാകുന്നതും അവളെ കാണാനായി ദുബായില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ്‌ സിനിമ വികസിക്കുന്നത്‌.

ദേവനാരായണന്‍ എന്ന കഥാപാത്രമായി റിസബാവയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. ദുബായിലും കൊച്ചിയിലുമായി ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന ഈ ചിത്രത്തില്‍ മുകേഷ്‌, ജഗദീഷ്‌, അശോകന്‍, മാമുക്കോയ, കലാഭവന്‍ നവാസ്‌, തുടങ്ങിയവരും വേഷമിടുന്നുണ്ട്‌.
ഏപ്രിലില്‍ ഷൂട്ടിംഗ്‌ തുടങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ജോണ്‍ ഹോനായി: അന്‍സിബ നായിക
ജോണ്‍ ഹോനായി: അന്‍സിബ നായിക
ജോണ്‍ ഹോനായി: അന്‍സിബ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക