Image

രഞ്‌ജിത്‌ ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായിക

Published on 12 March, 2014
രഞ്‌ജിത്‌ ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായിക
രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന വീട്‌ എന്ന ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായികയാകുന്നു. ഗോഡ്‌ ഫോര്‍ സെയ്‌ല്‍ എന്ന ചിത്രത്തിലൂടെയാണ്‌ ജ്യോതി വെള്ളിത്തിരയില്‍എത്തുന്നത്‌.

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്‌ നായകന്‍. ദുല്‍ഖര്‍ സല്‍മാന്‍ ഒരു മാധ്യമപ്രവര്‍ത്തകനായെത്തുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ഭാര്യയുടെ വേഷത്തിലാണ്‌ ജ്യോതി എത്തുന്നത്‌.

ടി പി രാജീവിന്റെ കെടിഎന്‍ കൊട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിനെ ആസ്‌പമദമാക്കിയാണ്‌ രഞ്‌ജിത്ത്‌ ഞാന്‍ എന്ന ചിത്രം ഒരുക്കുന്നത്‌. നേരത്തെ ടിപി രാജീവിന്റെ തന്നെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവലും രഞ്‌ജിത്ത്‌ ഇതേ പേരില്‍ സിനിമയാക്കിയിട്ടുണ്ട്‌. രഞ്‌ജിത്തിന്റെ തന്റെ ഗോള്‍ഡ്‌ കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

ജ്യോതി ഇത്‌ പാതിരാ മണല്‍, ലിസമ്മയുടെ വീട്‌, ലാസ്റ്റ്‌ ബെഞ്ച്‌ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
രഞ്‌ജിത്‌ ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായിക
രഞ്‌ജിത്‌ ചിത്രത്തില്‍ ജ്യോതി കൃഷ്‌ണ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക