Image

ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പില്‍ ഗൗതമിയും

Published on 11 March, 2014
ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പില്‍ ഗൗതമിയും
തമിഴ്‌ ദൃശ്യത്തില്‍ മുന്‍കാല നടി ഗൗതമിയും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്‌. കമലഹാസന്‍ നായകനാകുന്ന ചിത്രത്തില്‍ നാദിയാ മൊയ്‌തു, സിമ്രാന്‍ എന്നിവരുടെ പേരാണ്‌ പറഞ്ഞു കേട്ടിരുന്നത്‌. എന്നാല്‍ താന്‍ കമലിനൊപ്പം അഭിനയിക്കുന്നില്ലെന്ന്‌ സിമ്രാന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു.

ഏറെക്കാലമായി അഭിനയ രംഗത്തുനിന്നും മാറിനില്‍ക്കുന്ന ഗൗതമി, എന്നാല്‍ അടുത്തിടെ താന്‍ സിനിമയിലേയ്‌ക്ക്‌ തിരിച്ചെത്തുമെന്നും പറ്റിയ അവസരത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞിരുന്നു. അതേസമയം ഇതു സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

ദൃശ്യത്തിന്റെ കന്നടപതിപ്പില്‍ നായിക നവ്യാ നായരാണ്‌ നായികയാവുന്നത്‌. പി. വാസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവിചന്ദ്രനാണ്‌ നായകന്‍.
ദൃശ്യത്തിന്റെ തമിഴ്‌ പതിപ്പില്‍ ഗൗതമിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക