Image

സുധീഷ്‌ ശങ്കര്‍ ചിത്രത്തില്‍ നമിത നായിക

Published on 10 March, 2014
സുധീഷ്‌ ശങ്കര്‍ ചിത്രത്തില്‍ നമിത നായിക
നവാഗതനായ സുധീഷ്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവ നടി നമിതാ പ്രമോദ്‌ നായികയാകുന്നു. ചിത്രത്തിന്‌ ഇതുവരെ പേരിട്ടിട്ടില്ല. ദിലീപാണ്‌ നായകന്‍. ജീവിക്കാന്‍ വേണ്ടി പലതരത്തിലുള്ള ജോലികള്‍ ചെയ്യേണ്ടി വരുന്ന ചിന്നന്‍ എന്ന യുവാവിന്റെ വേഷമാണ്‌ ദിലീപിന്‌. ഒരു പരസ്യ സംവിധായകയുടെ വേഷത്തിലാണ്‌ നമിത എത്തുന്നത്‌. മുന്‍ സിനിമകളില്‍ നിന്ന്‌ വ്യത്യസ്‌തമായി ബോള്‍ഡ്‌ ആയ ഒരു കഥാപാത്രത്തെയാണ്‌ നമിത അവതരിപ്പിക്കുക.

തൊടുപുഴ, ആലപ്പുഴ, മുംബയ്‌ എന്നിവിടങ്ങളാണ്‌ പ്രധാന ഷൂട്ടിംഗ്‌ ലൊക്കേഷനുകള്‍. ദിനേഷ്‌ പള്ളത്ത്‌ തിരക്കഥ രചിക്കുന്ന ചിത്ര മേയ്‌ മാസം ഷൂട്ടിംഗ്‌ തുടങ്ങും.

ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന വിക്രമാദിത്യആണ്‌ അടുത്ത ചിത്രം. ദുല്‍ഖര്‍ സല്‍മാനാണ്‌ നായകനാകുന്നത്‌.
സുധീഷ്‌ ശങ്കര്‍ ചിത്രത്തില്‍ നമിത നായിക
സുധീഷ്‌ ശങ്കര്‍ ചിത്രത്തില്‍ നമിത നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക