Image

ചാലക്കുടിയില്‍ മത്സരിക്കുന്നത്‌ ഇടത്‌ സ്വതന്ത്രനായി, ഇനിയുള്ളകാലം പൊതുസേവനം: ഇന്നസെന്റ്‌

Published on 07 March, 2014
ചാലക്കുടിയില്‍ മത്സരിക്കുന്നത്‌ ഇടത്‌ സ്വതന്ത്രനായി, ഇനിയുള്ളകാലം പൊതുസേവനം: ഇന്നസെന്റ്‌
തൃശൂര്‍: താന്‍ ചാലക്കുടിയില്‍ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണെന്നും ഇനിയുള്ളകാലം പൊതുസേവനം നടത്താനാണ്‌ താത്‌പര്യമെന്നും പ്രമുഖ ചലച്ചിത്ര നടന്‍ ഇന്നസെന്റ്‌ പറഞ്ഞു.

തനിക്ക്‌ ജീവിക്കാനുള്ള വകയൊക്കെയുണ്ട്‌. ഇനി സിനിമാ രംഗത്തു നിന്ന്‌ തത്‌കാലം മാറണമെന്നാണ്‌ ആഗ്രഹമെന്നും ഇന്നസെന്റ്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എന്റെ അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനായിരുന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റ്‌ വിപ്‌ളവത്തെയും കമ്മ്യൂണിസത്തെയും കുറിച്ച്‌ അച്ഛന്‍ പറഞ്ഞ്‌ ധാരാളം കേട്ടിട്ടുണ്ട്‌. അതാണ്‌ തന്നെ ആകര്‍ഷിച്ചതെന്നും ഇന്നസെന്റ്‌ പറഞ്ഞു.
ചാലക്കുടിയില്‍ മത്സരിക്കുന്നത്‌ ഇടത്‌ സ്വതന്ത്രനായി, ഇനിയുള്ളകാലം പൊതുസേവനം: ഇന്നസെന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക