Image

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ സേവന സംവിധാനം

ജോബി ജോര്‍ജ്‌ Published on 06 March, 2014
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ സേവന സംവിധാനം
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പൊതുജനങ്ങള്‍ക്കായി പുതിയ സേവനങ്ങള്‍ ലഭ്യമാക്കുന്നു. കോണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മുലായ്‌യുമായി ഐ.എന്‍.ഒ.സി കേന്ദ്ര നേതൃത്വം നടത്തിയ ചര്‍ച്ചയിലാണ്‌ പുതിയ സേവന പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌.

പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ, കേരള ചാപ്‌റ്റര്‍ നാഷണല്‍ പ്രസിഡന്റും, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി മെമ്പറുമായ കളത്തില്‍ വര്‍ഗീസ്‌, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

നിലവിലുള്ള ഔട്ട്‌സോഴ്‌സിംഗ്‌ കമ്പനിയെ ഉടന്‍ തന്നെ മാറ്റുന്നതും, പുതിയ കമ്പനിയെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തി ചുമതല ഏല്‍പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

പുതിയ കമ്പനി ചുമതല ഏറ്റെടുക്കുമ്പോള്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുമെന്ന്‌ കോണ്‍സുലേറ്റ്‌ ജനറല്‍ വ്യക്തമാക്കി. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കോണ്‍സ
ല്‍ ജനറലിനെ ബോധ്യപ്പെടുത്തി. കോണ്‍സുലേറ്റ്‌ മുഴുവന്‍ സംഘത്തെ സന്ദര്‍ശിക്കുവാന്‍ അനുവദിക്കുകയും, നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും ചെയ്‌തു.

ഇന്ത്യന്‍ സമൂഹത്തെ മെച്ചപ്പെട്ട രീതിയില്‍ സേവിക്കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി. ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ലാത്ത വിധം കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി.

താഴെപ്പറയുന്നവയാണ്‌ പ്രധാന നടപടികള്‍:

* നിലവിലുള്ള ഔട്ട്‌സോഴ്‌സിംഗ്‌ കമ്പനിയെ പരിച്ചുവിട്ട്‌ പുതിയ കമ്പനിയെ നിയമിക്കും.

* ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്താന്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും.

* ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സേവനം ലഭിക്കുന്നുണ്ടോ എന്ന്‌ ഉറപ്പുവരുത്താന്‍ കോണ്‍സ
ല്‍ ജനറല്‍ നേരിട്ട്‌ പാസ്‌പോര്‍ട്ട്‌ വിഭാഗം സന്ദര്‍ശിക്കും.

* ദിവസേന എത്ര പാസ്‌പോര്‍ട്ട്‌, വിസ നല്‍കി എന്നുള്ള റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിച്ചു.

* ഏറ്റവും പ്രധാനമായി ഐ.എന്‍.ഒ.സി വോളണ്ടിയേഴ്‌സ്‌ തിരക്കുള്ള സമയത്ത്‌ പൊതുജനങ്ങളെ സഹായിക്കാന്‍ ഹെല്‍പ്‌ ഡെസ്‌ക്‌ നടപ്പാക്കും.

* മൈക്രോഫോണ്‍ സിസ്റ്റത്തിലൂടെ സ്റ്റാഫുമായി സംസാരിക്കുന്ന പദ്ധതി കൂടുതല്‍ നവീകരിക്കും.

* ഡിജിറ്റല്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തും.

* സമൂഹത്തിന്‌ ഉപയോഗിക്കാന്‍ ആദ്യത്തെ നില മിനുക്കുപണി നടത്തി കൂടുതല്‍ വൃത്തിയാക്കും.

* ഈ വേനല്‍ക്കാലത്ത്‌ കമ്യൂണിറ്റി ഹാള്‍ വിവിധ സേവനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

* കോണ്‍സുലേറ്റ്‌ സ്റ്റാഫിന്‌ കൂടുതല്‍ പരിശീലനം നല്‍കുന്നതോടൊപ്പം പൊതുജനങ്ങളോട്‌ സൗഹൃദപരമായും കൂടുതല്‍ ആതിഥ്യമര്യാദ പ്രകടിപ്പിക്കുന്ന പെരുമാറ്റം ഉറപ്പുവരുത്തും.

* പുതിയ കമ്പനി കൂടുതല്‍ നല്ല സേവനങ്ങള്‍ നല്‍കുന്നു എന്ന്‌ ഉറപ്പുവരുത്തും. പൊതുജനങ്ങളെ വെളിയില്‍ നിര്‍ത്തുന്ന രീതി ഉണ്ടാകാതെ ശ്രദ്ധിക്കും. ബേസ്‌മെന്റില്‍ നിന്ന്‌ ഒന്നാം നിലയിലേക്ക്‌ പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ മാറ്റും.

* പൊതുജനങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ കംപ്യൂട്ടര്‍, കോപ്പി മെഷീന്‍ എന്നിവ ഉറപ്പുവരുത്തുന്നതോടൊപ്പം റിഫ്രഷ്‌മെന്റ്‌ സൗജന്യമായി നല്‍കാന്‍ സംഘടനകളെ ചുമതലപ്പെടുത്തും.

* വോയ്‌സ്‌ മെയില്‍ സംവിധാനം കോണ്‍സുലേറ്റില്‍ മെച്ചപ്പെടുത്തും.

* എല്ലാ ആഴ്‌ചയിലും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കും.

ഇവയാണ്‌ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍. പാസ്‌പോര്‍ട്ട്‌/വിസ സെക്ഷന്റെ ചുമതലയുള്ള അജയ്‌ പര്‍സ്വാനിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ സേവന സംവിധാനം
Join WhatsApp News
Narayan 2014-03-07 04:10:30
Anything will happen?  American Malayalees were hearing these type of assurances many times in the past.  Wait and see.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക